Entertainment

പുതിയ റാപ്പ് സോങ് ‘പത്ത് തല’ ഇറങ്ങിയാല്‍ എന്നെ അടിക്കുമെന്നാണ് ചിലര്‍ പറയുന്നത്; റാപ്പര്‍ വേടന്‍

രാമായണത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രാവണനെ കുറിച്ചുള്ള തന്റെ പുതിയ ഗാനം പുറത്തിറങ്ങിയാല്‍ അടിക്കുമെന്നാണ് ചിലര്‍ പറഞ്ഞതെന്ന് റാപ്പര്‍ വേടന്‍. പുതിയ ഗാനത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു വേടന്‍.

വേടന്റെ വാക്കുകള്‍……..

‘ഒരുപാട് റീസേര്‍ച്ച് ചെയ്തു ചെയ്യേണ്ട പാട്ടാണ് പത്ത് തല. അത് സമയമെടുത്ത് ചെയ്യേണ്ട പാട്ടാണ്. അതിനകത്ത് കുറെ പഠിക്കാനുണ്ട്. അതുകൊണ്ട് കുറച്ച് സമയമെടുത്തിട്ടേ പത്ത് തല ഇറക്കൂ. പത്ത് തലയാണ് ഇപ്പോള്‍ പ്രശ്‌നമായിക്കൊണ്ടിരിക്കുന്നത്. പാട്ട് ഇറങ്ങിയാല്‍ എന്നെ അടിക്കുമെന്ന് പറഞ്ഞ് ഒരു പോസ്റ്റ് ഒക്കെ കണ്ടിരുന്നു. പാട്ട് ഇറങ്ങിക്കഴിഞ്ഞാല്‍ എന്നെ വെടിവച്ച് കൊല്ലുമോയെന്ന് ആള്‍ക്കാര്‍ക്കറിയാം. രാവണനെക്കുറിച്ചുള്ള പാട്ടാണത്. കമ്പരാമായണത്തില്‍ നിന്നാണ് പാട്ടിന്റെ പ്രചോദനം ഉണ്ടായിരിക്കുന്നത്. രാവണന്‍ ആണ് പാട്ടിലെ നായകന്‍. ‘രാംലീല മൈതാനത്ത് ആണ്ടുതോറും രാവണ പെരുമ്പാടനെ അമ്പ് ചെയ്ത് കൊലപ്പെടുത്തുന്ന ഒരു ഉത്സവം നടക്കുന്നുണ്ട്. അത് പൂര്‍ണമായും വെറുപ്പ് സൃഷ്ടിക്കുന്ന ഒന്നാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ഒരു ജനസമൂഹത്തിന് മേല്‍ അത് വെറുപ്പ് സൃഷ്ടിക്കുന്നു. അതിനെതിരെ ഒരു പാട്ടെഴുതുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഈ പാട്ട് വരുന്നത്’.