രവിമോഹൻ ചർച്ചചെയ്യപ്പെടുകയാണ്.വിവാഹമോചനവും പേര് മാറ്റലും പിന്നീട് സംവിധാന രംഗത്തേക്കുള്ള പ്രവേശനത്തിന്റെ റിപ്പോര്‍ട്ടുകളുമായി അടുത്തിടെ തമിഴിലെ ഈ മുൻനിര താരം വാർത്തകളിൽ സജീവമാണ്. ഇപ്പോഴിതാ ജീവിതത്തിൽ പുതിയ റോളിലേക്ക് കടക്കുകയാണ് താരം.നിർമാണ രംഗത്തേക്കാണ് പുതിയ ചുവടുവെയ്പ്പ്. പ്രൊഡക്ഷൻ ഹൗസിന്റെ പേരും ലോഗോയും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് രവി മോഹന്‍ തന്നെയാണ് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്.
രവി മോഹൻ സ്റ്റുഡിയോ എന്നാണ് പ്രൊഡക്ഷൻ കമ്പിനിയുടെ പേര്. ഉടനെ തന്നെ കമ്പനിയുടെ ബാനറിൽ ഒരു സിനിമ വരുമെന്ന സൂചനയും നടൻ നൽകിയിട്ടുണ്ട്. അതേസമയം, യോഗി ബാബുവിനെ നായകനാക്കി ഒരു ചിത്രം നടൻ സംവിധാനം ചെയ്യാൻ ഒരുങ്ങുന്നുന്നുവെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഒരു മുഴുനീള കോമഡി സിനിമയാകും ഇതെന്നും വാർത്തകളുണ്ട്. നേരത്തെ തനിക്ക് സിനിമ സംവിധാനം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് രവി മോഹൻ പറഞ്ഞിരുന്നു. ഈ സിനിമയുടെ മറ്റു വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടില്ല. നടന് അഭിനയിക്കുന്ന കരാട്ടെ ബാബു, പരാശക്തി എന്നിവ പൂർത്തിയാക്കിയ ശേഷമാകും നടൻ ഈ സിനിമയിലേക്ക് കടക്കുക എന്നാണ് കരുതുന്നത്.