ദോഹ: പേരുമാറി ‘എക്സ്പോ സ്റ്റാർസ് ലീഗായി’ ഖത്തറിന്റെ ക്ലബ് പോരാട്ടങ്ങൾക്ക് ബുധനാഴ്ച കിക്കോഫ്. അന്താരാഷ്ട്ര ഹോർട്ടികൾചറൽ എക്സ്പോക്ക് രാജ്യം വേദിയാകുന്ന വർഷത്തിൽ പേരിൽ മാറ്റംവരുത്തി പുതുമോടിയോടെയെത്തുന്ന ‘എക്സ്പോ സ്റ്റാർസ് ലീഗിലെ’ വമ്പൻ പോരാട്ടങ്ങൾക്ക് ഇന്നു മുതൽ കിക്കോഫ് വിസിൽ മുഴങ്ങുന്നു.
also read.. മകന്റെ കല്യാണം നടത്തി, ബ്രോക്കർ ഫീസ് ചോദിച്ചതിന് ബ്രോക്കറുടെ തലയടിച്ചു പൊട്ടിച്ചു; സഹോദരങ്ങൾ പിടിയിൽ
വക്റയിലെ അൽ ജനൂബ് സ്റ്റേഡിയത്തിൽ അൽ വക്റ ക്ലബും മുഐദർ ക്ലബും തമ്മിലുള്ള പോരാട്ടത്തോടെയാണ് പുതു സീസണിന് കിക്കോഫ് കുറിക്കുന്നത്. എക്സ്പോ സ്റ്റാർസ് ലീഗ് എന്ന പുതിയ ബ്രാൻഡിലെ ആദ്യ മത്സരമെന്ന സവിശേഷതയും ഈ മത്സരത്തിനുണ്ട്. ദോഹ സമയം വൈകീട്ട് 6.30നാണ് മത്സരം ആരംഭിക്കുക.
അൽ തുമാമ സ്റ്റേഡിയത്തിൽ 8.30ന് നടക്കുന്ന രണ്ടാം മത്സരത്തിൽ അൽ അറബിയും അൽ ഷമാലും തമ്മിൽ ഏറ്റുമുട്ടും. ആഗസ്റ്റ് 17ന് ഖത്തർ സ്പോർട്സ് ക്ലബും അൽ ഗറാഫയും തമ്മിലാണ് മറ്റൊരു മത്സരം. ഉദ്ഘാടന ആഴ്ചയിലെ മൂന്നാം ദിനം അൽ അഹ്ലി നിലവിലെ ചാമ്പ്യന്മാരായ അൽ ദുഹൈലിനെ അൽ തുമാമ സ്റ്റേഡിയത്തിൽ നേരിടുമ്പോൾ അൽ ബെയ്ത് സ്റ്റേഡിയത്തിൽ കരുത്തരായ അൽ സദ്ദിന് ഉംസലാലാണ് എതിരാളികൾ.
പുതിയ സീസൺ മൂന്ന് ആഴ്ച പിന്നിടുമ്പോൾ മത്സരക്രമത്തിൽ മാറ്റങ്ങളുണ്ടാകുമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്. 2023-2024 എ.എഫ്.സി ചാമ്പ്യൻസ് ലീഗിന്റെ മത്സരക്രമം പുറത്തുവരുന്നതിനനുസരിച്ചായിരിക്കും സ്റ്റാർസ് ലീഗിലെ മത്സരക്രമത്തിലെ മാറ്റങ്ങൾ. ബുധനാഴ്ച ആരംഭിക്കുന്ന പുതിയ സീസണിന് അടുത്ത വർഷം ഏപ്രിൽ 24ന് ഖത്തർ കപ്പ് ഫൈനലോടെ അവസാന വിസിലടിക്കുമെന്ന് ക്യു.എസ്.എൽ കഴിഞ്ഞ ദിവസം വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം