×

യു.​എ.​ഇ​യു​ടെ ആ​ദ്യ ചൊ​വ്വ ദൗ​ത്യ​ത്തി​ന്​ മൂ​ന്നു വ​യ​സ്സ്

google news
download - 2024-02-10T232728.891

ദു​ബൈ: യു.​എ.​ഇ​യു​ടെ ആ​ദ്യ ചൊ​വ്വ ദൗ​ത്യ പേ​ട​ക​മാ​യ ഹോ​പ്​ പ്രോ​ബി​ന്‍റെ (അ​ൽ അ​മ​ൽ) വി​ജ​യ​യാ​ത്ര​ക്ക്​ മൂ​ന്നു വ​യ​സ്സ്. 2021 ഫെ​ബ്രു​വ​രി ഒ​മ്പ​തി​നാ​ണ്​ ഹോ​പ്​ പ്രോ​ബ്​ വി​ജ​യ​ക​ര​മാ​യി ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തി​യ​ത്. ശാ​സ്​​ത്ര​ജ്ഞ​ന്മാ​ർ 50 ശ​ത​മാ​നം വി​ജ​യ​സാ​ധ്യ​ത ക​ൽ​പി​ച്ച ഹോ​പ് ല​ക്ഷ്യ​ത്തി​ലെ​ത്തി​യ​തോ​ടെ ചൊ​വ്വ​യി​ൽ പേ​ട​കം എ​ത്തി​ക്കു​ന്ന അ​ഞ്ചാ​മ​ത്തെ രാ​ഷ്​​ട്ര​മാ​യി യു.​എ.​ഇ മാ​റി.

ആ​ദ്യ​ശ്ര​മ​ത്തി​ൽ​ത​ന്നെ ദൗ​ത്യം വി​ജ​യി​പ്പി​ച്ച മൂ​ന്നാ​മ​ത്തെ രാ​ജ്യ​​മെ​ന്ന പ​കി​​ട്ടോ​ടെ​യാ​ണ്​ അ​റ​ബ്​ ലോ​ക​ത്തി​ന്‍റെ വി​ജ​യ​പ്ര​തീ​ക​മാ​യി ഹോ​പ് ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തി​യ​ത്. ദു​ബൈ​യി​ലെ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ സ്​​പേ​സ്​ സെ​ന്റ​റി​ൽ നി​ർ​മി​ച്ച ഹോ​പ്​ 2020 ജൂ​ലൈ 20നാ​ണ്​​ ജ​പ്പാ​നി​ലെ ത​നെ​ഗാ​ഷി​മ ഐ​ല​ൻ​റി​ൽ​നി​ന്ന്​ വി​ക്ഷേ​പി​ച്ച​ത്.​

മ​ണി​ക്കൂ​റി​ൽ 1,21,000 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ കു​തി​ച്ച പേ​ട​കം 408 ദ​ശ​ല​ക്ഷം കി​ലോ​മീ​റ്റ​ർ നീ​ണ്ട യാ​ത്ര 204 ദി​വ​സം കൊ​ണ്ടാ​ണ്​ പൂ​ർ​ത്തി​യാ​ക്കി​യ​ത്. ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ചൊ​വ്വ​യി​ൽ​നി​ന്നു​ള്ള ചി​ത്ര​ങ്ങ​ൾ അ​യ​ച്ചു​തു​ട​ങ്ങു​ക​യും ചെ​യ്തു. എ​മി​റേ​റ്റ്​​സ്​ മാ​ർ​സ്​ സ്​​പെ​ക്​​ട്രോ മീ​റ്റ​ർ, ഇ​മേ​ജ​ർ, ഇ​ൻ​ഫ്രാ​റെ​ഡ്​ സ്​​പെ​ക്​​ട്രോ മീ​റ്റ​ർ എ​ന്നീ മൂ​ന്ന്​ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ്​ പ​ര്യ​വേ​ക്ഷ​ണ​ത്തി​ന്​ ഉ​പ​യോ​ഗി​ച്ച​ത്. 2023 മ​ധ്യ​ത്തോ​​ടെ ദൗ​ത്യം അ​വ​സാ​നി​പ്പി​ക്കാ​നാ​യി​രു​ന്നു ല​ക്ഷ്യം.

എ​ന്നാ​ൽ, കൂ​ടു​ത​ൽ ക​ണ്ടെ​ത്ത​ലു​ക​ൾ​ക്കാ​യി ഒ​രു ചൊ​വ്വ വ​ർ​ഷം കൂ​ടി (ര​ണ്ട്​ ഭൗ​മ വ​ർ​ഷം) ചൊ​വ്വ​യി​ൽ തു​ട​രു​ന്ന​തി​ന്​ ക​ഴി​ഞ്ഞ​വ​ർ​ഷം തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു. ഇ​ന്ത്യ​യു​ടെ മം​ഗ​ൾ​യാ​ൻ ഉ​ൾ​പ്പെ​ടെ ര​ണ്ട്​ രാ​ജ്യ​ങ്ങ​ൾ മാ​ത്ര​മാ​ണ്​ ചൊ​വ്വ ദൗ​ത്യം ആ​ദ്യ​ശ്ര​മ​ത്തി​ൽ​ത​ന്നെ ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച​ത്.

ഇ​ന്ത്യ, യു.​എ​സ്, സോ​വി​യ​റ്റ്​ യൂ​നി​യ​ൻ, യൂ​റോ​പ്യ​ൻ ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി എ​ന്നി​വ​ർ മാ​ത്ര​മാ​ണ്​ പേ​ട​കം വി​ജ​യ​ക​ര​മാ​യി ചൊ​വ്വ​യി​ൽ എ​ത്തി​ച്ചി​രു​ന്ന​ത്. 73.5 കോ​ടി ദി​ർ​ഹ​മാ​ണ്​ ഹോ​പ്പി​​ന്റെ നി​ർ​മാ​ണ ചെ​ല​വ്. നൂ​റു​ശ​ത​മാ​ന​വും ഇ​മാ​റാ​ത്തി പൗ​ര​ന്മാ​രാ​യി​രു​ന്നു ദൗ​ത്യ​ത്തി​നു​ പി​ന്നി​ൽ.

ചൊ​വ്വ​യെ​ക്കു​റി​ച്ച്​ കൂ​ടു​ത​ൽ അ​റി​വു​പ​ക​രു​ന്ന വി​വ​ര​ങ്ങ​ൾ ഹോ​പ്​ ദൗ​ത്യ​കാ​ല​യ​ള​വി​ൽ ശേ​ഖ​രി​ച്ചി​രു​ന്നു. യു.​എ.​ഇ​യു​ടെ ബ​ഹി​രാ​കാ​ശ ദൗ​ത്യ​ങ്ങ​ൾ​ക്ക്​ പ്ര​ചോ​ദ​ന​വും ആ​വേ​ശ​വും പ​ക​ർ​ന്ന വി​ജ​യ​മാ​യാ​ണ്​ ഹോ​പ് പ്രോ​ബ്​ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ട​ത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags