×

വേനൽചൂട്; തൊഴിൽ നിയന്ത്രണം കർശനമായി പാലിക്കണമെന്ന് ബഹ്‌റൈൻ

google news
summer ban

മ​നാ​മ: വേ​ന​ല്‍ച്ചൂ​ട് മൂലം പുറപ്പെടുവിച്ച തൊ​ഴി​ല്‍ നി​യ​ന്ത്ര​ണം കർശനമായി പാ​ലി​ക്ക​ണ​മെ​ന്ന് ബഹ്‌റൈൻ തൊ​ഴി​ല്‍ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. സൂ​ര്യാ​ഘാ​തം നേ​രി​ട്ടേ​ല്‍ക്കു​ന്ന ജോ​ലി ചെ​യ്യു​ന്ന​വ​ര്‍ ജൂ​ലൈ, ആ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ൽ ഉ​ച്ച​ക്ക് 12 മു​ത​ല്‍ നാ​ലു വ​രെ ജോ​ലി​യി​ല്‍നി​ന്ന് വി​ട്ടു​നി​ല്‍ക്ക​ണം. പു​റ​ത്തെ സൈ​റ്റു​ക​ളി​ല്‍ ഉ​ച്ച​ക്ക് 12 മു​ത​ല്‍ നാ​ലു​വ​രെ തൊ​ഴി​ലാ​ളി​ക​ളെ​ക്കൊ​ണ്ട് ജോ​ലി ചെ​യ്യി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്ന​താ​ണ് മ​ന്ത്രാ​ല​യ​ത്തി​ന്റെ ഉ​ത്ത​ര​വ്. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ഫ്രീ ​ഹോ​ട്ട്‌​ലൈ​നാ​യ 80001144,17111666 എ​ന്നീ ന​മ്പ​റു​ക​ളി​ൽ വി​ളി​ച്ച് ആ​ളു​ക​ൾ​ക്ക് അ​റി​യി​ക്കാ​മെ​ന്ന് നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ ഫോ​ർ ഹ്യൂ​മ​ൻ​റൈ​റ്റ്‌​സ് (എ​ൻ.​ഐ.​എ​ച്ച്.​ആ​ർ) അ​റി​യി​ച്ചു. എ​ൻ.​ഐ.​എ​ച്ച്.​ആ​ർ പ​രാ​തി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ലം​ഘ​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ക​യും ആ​വ​ശ്യ​മെ​ങ്കി​ൽ കേ​സു​ക​ൾ റ​ഫ​ർ ചെ​യ്യു​ക​യും ചെ​യ്യും.

Read More: ചന്ദ്രയാൻ 3 ദൗത്യം അവസാനഘട്ടങ്ങളിലേക്ക്

നി​ര​വ​ധി പ​രാ​തി​ക​ൾ ല​ഭി​ക്കു​ന്നു​ണ്ടെ​ന്നും നി​യ​മ​ലം​ഘ​ന​മെ​ന്ന് ​ക​ണ്ടെ​ത്തു​ന്ന കേ​സു​ക​ൾ ന​ട​പ​ടി​ക്കാ​യി റ​ഫ​ർ ചെ​യ്യു​​മെ​ന്നും എ​ൻ.​ഐ.​എ​ച്ച്.​ആ​ർ അ​റി​യി​ച്ചു. സൂ​ര്യാ​ഘാ​തം നേ​രി​ട്ടേ​ൽ​ക്കു​ന്ന തൊ​ഴി​ൽ ചെ​യ്യു​ന്ന​വ​ർ​ക്കാ​ണ് നി​യ​മം ബാ​ധ​കം. ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഈ ​നി​യ​മം ബാ​ധ​ക​മ​ല്ല. ഇ​ന്‍സ്‌​പെ​ക്ട​ര്‍മാ​രെ പ​രി​ശോ​ധ​ന​ക്കാ​യി തൊ​ഴി​ൽ മ​ന്ത്രാ​ല​യ​വും നി​യ​മി​ച്ചി​ട്ടു​ണ്ട്. പ​രി​ശോ​ധ​ന​യി​ല്‍ നി​യ​മ​ലം​ഘ​നം ക​ണ്ടു​പി​ടി​ക്ക​പ്പെ​ട്ടാ​ല്‍ ഒ​രു തൊ​ഴി​ലാ​ളി​ക്ക് 500 ദീ​നാ​ര്‍ മു​ത​ല്‍ 1000 ദീ​നാ​ർ വ​രെ പി​ഴ ചു​മ​ത്തും. നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തി​യ​ശേ​ഷം സൂ​ര്യാ​ഘാ​തം മൂ​ല​മു​ള്ള അ​പ​ക​ട​ങ്ങ​ള്‍ ഏ​റെ കു​റ​ഞ്ഞ​താ​യി മ​ന്ത്രാ​ല​യം ഈ​യി​ടെ സൂ​ചി​പ്പി​ച്ചി​രു​ന്നു. 2013ലാ​ണ് ഈ ​ഉ​ത്ത​ര​വ് ആ​ദ്യ​മാ​യി ന​ട​പ്പാ​ക്കി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം 27 ലം​ഘ​ന​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം മൊ​ത്തം 19,841 പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി.

ബ​ഹ്‌​റൈ​ൻ ഫ്രീ ​ലേ​ബ​ർ യൂ​നി​യ​ൻ ഫെ​ഡ​റേ​ഷ​നും (അ​ൽ ഹു​ർ) ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. യൂണിയൻ പ്ര​വ​ർ​ത്ത​ക​ർ ക​മ്പ​നി​ക​ളും വ​ർ​ക്ക്‌​സൈ​റ്റു​ക​ളും സ​ന്ദ​ർ​ശി​ച്ച് തൊ​ഴി​ലു​ട​മ​ക​ളെ​യും ജീ​വ​ന​ക്കാ​രെ​യും ബോ​ധ​വ​ത്ക​രി​ക്കും. ആ​രോ​ഗ്യ-​സു​ര​ക്ഷാ പ​രി​പാ​ടി​ക​ളെ​ക്കു​റി​ച്ച് ചെ​റു​കി​ട-​ഇ​ട​ത്ത​രം സ്ഥാ​പ​ന​ങ്ങ​ൾ​ക്കു വേ​ണ്ട അ​വ​ബോ​ധ​മി​ല്ലാ​ത്ത​ത് വെ​ല്ലു​വി​ളി​യാ​ണ്. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കു​പ്പി​വെ​ള്ള​വും ല​ഘു​ഭ​ക്ഷ​ണ​വും വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്. ബീ​റ്റ് ദി ​ഹീ​റ്റ് 2023 പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി താ​ഴ്ന്ന വ​രു​മാ​ന​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി റി​ലീ​ഫ് ഫ​ണ്ടും ലൈ​റ്റ് ഓ​ഫ് കൈ​ൻ​ഡ്നെ​സ് പ്ര​വ​ർ​ത്ത​ക​രും സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം