ഉഷ്ണമേഖലാ,സമുദ്ര കാലാവസ്ഥയിലും മരുഭൂമിയിലും ഒരു പോലെ പറക്കാൻ കഴിവുള്ളതും,മി-8 ഹെലികോപ്റ്ററുകളുടെ റഷ്യൻ നിർമ്മിത സൈനിക ഗതാഗത പതിപ്പാണ് മി-17വി 5.ഇതിന്റെ പരമാവധി ടേക്ക് ഓഫ് ഭാരം 13000 കിലോ ഗ്രാം ആണ്.
സ്റ്റർബോർഡ് സ്റ്റൈലിംഗ് ഡോർ,പാരച്യൂട് ഉപകരണങ്ങൾ, സെർച്ച് ലൈറ്റ്, എമർജൻസി ഫ്ളോറ്റേഷൻ സിസ്റ്റം എന്നിവയെല്ലാം ഈ ഹെലികോപ്റ്ററിൽ സജ്ജീകരിക്കുന്നുണ്ട്.ഈ പതിപ്പിലെ പരമാവധി വേഗത മണിക്കൂറിൽ 250 കിലോമീറ്റർ ആണ്.
സാധാരണ റേഞ്ച് 580 കിലോമീറ്റർ ആണെങ്കിലും,പരമാവധി 6000 മീറ്റർ ഉയരത്തിൽ പറക്കാൻ കഴിവുള്ളതുമാണ്.ഹെലികോപ്റ്ററിൽ shturm-v മിസെയിലുകൾ,എസ് 8 റോക്കറ്റുകൾ 23 എംഎം മെഷിൻ ഗൺ,പികെടി മെഷിൻ ഗൺ,എകെഎം അന്തർവാഹിനി തോക്കുകൾ എന്നിവയെല്ലാമുണ്ട്.