ഗ്രീൻ പെപ്പര്‍, സ്വീറ്റ് പെപ്പര്‍, ബെല്‍ പെപ്പര്‍ എന്നീ പേരിലെല്ലാം അറിയപ്പെടുന്ന കാപ്സിക്കം ചുവപ്പ്, മഞ്ഞ, പച്ച, ഓറഞ്ച് എന്നീ നിറങ്ങളില്‍ കാണപ്പെടുന്നു.ഇത് വീട്ടില്‍ വളര്‍ത്തി വിളവെടുക്കാവുന്ന ഒരു പച്ചക്കറിയാണ്. കാപ്സിക്കം എങ്ങനെ വളര്‍ത്താം എന്ന് നോക്കാം.
- കാപ്സിക്കത്തിന് നല്ല വായുസഞ്ചാരമുള്ള നേരിയ മണ്ണ് ആവശ്യമാണ്. നിങ്ങള്‍ക്ക് നല്ല അളവിലുള്ള കമ്ബോസ്റ്റിനൊപ്പം ലളിതമായ പോട്ടിംഗ് മിക്സ് ഉപയോഗിക്കാം, എന്നാല്‍ നിങ്ങള്‍ വളം ചേര്‍ക്കുകയാണെങ്കില്‍, വിത്ത് വിതയ്ക്കുന്നതിന് ഒരാഴ്ച മുമ്പായിരിക്കണം.
- രാവിലെ അല്ലെങ്കില്‍ വൈകുന്നേരത്തെ സൂര്യൻ ഏകദേശം 3-4 മണിക്കൂര്‍ കിട്ടത്തക്ക വിധമായിരിക്കണം കാപ്സിക്കം നടേണ്ടത്.
- കാപ്സിക്കം ചെടികള്‍ക്ക് സ്ഥിരമായി നനവ് കൊടുക്കേണ്ടത് പ്രധാനമാണ്. എന്നാല്‍ അമിതമായി വെള്ളം നനയ്ക്കുന്നത് വേരു ചീയലിന് കാരണമായേക്കാം.
- മറ്റ് ചെടികളില്‍ നിന്ന് വ്യത്യസ്തമായി വളരുന്നത് വളരെ സാവധാനത്തിലാണ്. പ്രത്യേകിച്ച് അവ പൂക്കാൻ തുടങ്ങിയതിന് ശേഷം കടലപ്പിണ്ണാക്ക് മിശ്രിതം അല്ലെങ്കില്‍ കമ്ബോസ്റ്റ് ടീ പോലുള്ള ദ്രാവക വളങ്ങളുടെ ആഴ്ചയിലോ രണ്ടാഴ്ചയിലോ ഒരു ഡോസ് നല്‍കേണ്ടതുണ്ട് .
- കാപ്സിക്കത്തിന് ബാക്ടീരിയ വാട്ടം, പൂപ്പല്‍, വേരുചീയല്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് എളുപ്പത്തില്‍ വരാനുള്ള സാധ്യതയുണ്ട്. കീടങ്ങളെ ശക്തമായ ഒരു സ്പ്രേ ഉപയോഗിച്ച് സ്വമേധയാ നീക്കം ചെയ്യാം.
- സാധാരണയായി കാപ്സിക്കം വിളവെടുപിന് നടീലിനു ശേഷം ഏകദേശം 2-3 മാസം എടുക്കും. ഇത് വിളയുന്നതിന് അനുസരിച്ച് കൂടുതല്‍ ഉത്പ്പാദിപ്പിക്കുന്ന സസ്യമാണ് അത്കൊണ്ട് തന്നെ ഇത് അധികം മൂക്കുന്നതിന് മുമ്പ് വിളവെടുക്കുന്നതാണ് നല്ലത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു