തിരുവനന്തപുരം: സംസ്ഥാനത്തെ ചെറുകിട വ്യാപാര മേഖല തകർന്നാൽ കേരളം ചെറുകിട ഇടത്തരം സംരംഭകരുടെ ശവപ്പറമ്പ് ആകുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര. വ്യാപാര സംരക്ഷണ യാത്രയുടെ സമാപനത്തോടനുബന്ധിച്ച് പുത്തരിക്കണ്ടം മൈതാനിയിൽ ചേർന്ന സംരംഭകരുടെ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൂർണ്ണ തകർച്ചയിൽ നിന്നും ഇതിനെ കരകയറ്റാൻ ഇപ്പോൾ അവസരം ഉണ്ട്. ഇപ്പോൾ ആവശ്യമായ ചികിത്സ നൽകിയാൽ പ്രതീക്ഷക്ക് വകയുണ്ട്. സൂര്യോദയ സമ്പദ് വ്യവസ്ഥ എന്നത് സംസ്ഥാനത്ത് യാഥാർധ്യമാകമാണെങ്കിൽ നമ്മുടെ ജനപ്രതിനിധികളുടെയും, ഉദ്യോഗസ്ഥരുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും മനോഭാവത്തിൽ മാറ്റം ഉണ്ടാകണം.
മാലിന്യ നിർമാർജ്ജനം, GST, ഓൺലൈൻ വ്യാപാരത്തിന്റെ കടന്നുകയറ്റം, ഭക്ഷ്യ സുരക്ഷാ നിയന്ത്രണങ്ങൾ, വഴിയോര വാണിഭം, കെട്ടിട നികുതി, ലൈസൻസ് ഫീസ്, ബാങ്കുകളുടെ അമിതമായ ചാർജ്ജുകൾ, ഹൈവേ വികസനം, എന്നിങ്ങനെ വ്യാപാരികളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങൾ കൂടാതെവ്യവസായ, കാർഷിക, ടൂറിസം മേഖലകളിലെ സംരംഭകർ നേരിടുന്ന പ്രശ്നങ്ങൾ ഉൾപ്പെടെ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും വ്യാപാരി ദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുമുള്ള 29 ആവശ്യങ്ങൾ അടങ്ങിയ നിവേദനമാണ് മുഖ്യമന്ത്രിക്ക് നൽകുന്നത്.
ജനുവരി 29ന് കാസർഗോഡ് നിന്നും ആരംഭിച്ച യാത്രക്ക് ഓരോ ഇടങ്ങളിലും ലഭിച്ച സ്വീകരണവും പൊതു സമൂഹം നൽകിയ സ്വീകാര്യതയും ഈ വിഷയത്തിൽ നമ്മുടെ ജനങ്ങൾ എത്ര മാത്രം ആശങ്കകുലർ ആണെന്ന് തെളിയിക്കുന്നതാണ്. മാറ്റേണ്ടതിനെ മാറ്റുവാനും തിരുത്തേണ്ടതിനെ തിരുത്തിക്കുവാനുമുള്ളതായിരുന്നു വ്യാപാര സംരക്ഷണ യാത്ര. വ്യാപാര മന്ത്രാലയം, പലിശ സബ്സിഡിയോടുകൂടിയ വായ്പ, VAT ൽ പ്രഖ്യാപിച്ച അംനെസ്റ്റി, വ്യാപാര മേഖലയിലെ പ്രശ്നങ്ങൾ പഠിക്കുവാൻ വിദഗ്ദ സമിതി ഉൾപ്പെടെ ഈ യാത്രയിലൂടെ ഏകോപന സമിതി മുന്നോട്ട് വച്ച ആവശ്യങ്ങൾ അംഗീകരിക്കുവാൻ തയ്യാറായ സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു.
സംസ്ഥാന വൈസ് പ്രസിഡന്റ് പെരിങ്ങമല രാമചന്ദ്രൻ അധ്യക്ഷം വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി കുഞ്ഞാവു ഹാജി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ജന. സെക്രട്ടറി ദേവസ്യ മേച്ചേരി സ്വാഗതവും ട്രഷറർ എസ് ദേവരാജൻ കൃതജ്ഞതയും പറഞ്ഞു. കേരളത്തിലെ പതിനാല് ജില്ലകളിൽ നിന്നുമുള്ള അംഗങ്ങൾ ഉച്ചയോടുകൂടി തന്നെ പുത്തരിക്കണ്ടം മൈതാനിയിലേക്ക് എത്തി തുടങ്ങിയിരുന്നു. സംഗമ വേദിയിലേക്ക് എത്തിയ സംസ്ഥാന ഭാരവാഹികളെ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയാണ് സ്വീകരിച്ചാനയിച്ചത്.
Read more…
- ബാംഗ്ലൂരിൽ രാമായണവും,മഹാഭാരതവും സാങ്കല്‍പിക കഥകളാണെന്ന് പഠിപ്പിച്ച അധ്യാപികയെ പുറത്താക്കി
- സ്വീഡനിൽ അടുത്തിടെ നിര്‍മാണം പൂര്‍ത്തിയായ വാട്ടര്‍ തീം പാര്‍ക്കില്‍ വൻസ്ഫോടനം: ഉപകരണങ്ങൾ കത്തിനശിച്ചു
- ഹരിയാന അതിര്‍ത്തിയില്‍ കണ്ണീര്‍വാതക പ്രയോഗം:ബാരിക്കേഡുകള്‍ തകർത്ത് കര്‍ഷകർ മാർച്ച് തുടരുന്നു
- പിഎസ്‍സി പരീക്ഷയിൽ ആള്‍മാറാട്ടം നടത്തിയ സഹോദരങ്ങൾ പ്രിലിമിനറി പരീക്ഷയിലും ആൾമാറാട്ടം നടത്തിയിരുന്നതായി റിപ്പോർട്ട്
- കടമെടുപ്പ് പരിധി സംബന്ധിച്ച് കേന്ദ്രവും കേരളവും തമ്മിലുള്ള തര്‍ക്കം ചര്‍ച്ചകളിലൂടെ പരിഹരിക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടു