കോട്ടയം: മദ്യലഹരിയിൽ അയല്‍വാസികളുടെ വീടുകള്‍ തീവച്ചു നശിപ്പിച്ച പ്രതി പിടിയിൽ. മാത്യു സ്കറിയ എന്ന ഷിബുവാണ് മദ്യലഹരിയിൽ പരാക്രമം കാണിച്ചത്. റോഡിന്റെ പുറമ്പോക്കിൽ താമസിച്ചിരുന്ന അമ്മിണിയുടേയും വിജയന്റേയും കിടപ്പാടവും വരുമാനമാര്‍ഗമായ മുറുക്കാന്‍ കടയുമാണ് ഇയാൾ വണ്ടിയിടിപ്പിച്ചും തീ വച്ചും നശിപ്പിച്ചത്. അക്രമത്തിന് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. പ്രതി മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി- വാഴൂര്‍ റോഡു പുറമ്പോക്കിലാണ് വിജയന് കൂര വെച്ച് താമസിച്ചിരുന്നത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് വിജയന് താമസിച്ച ഷെഡ്ഡും കടയും വണ്ടിയിടിപ്പിച്ച് തകര്‍ത്തത്. ഇതിനു പിന്നാലെ തൊട്ടടുത്ത് റോഡു പുറമ്പോക്കിൽ താമസിക്കുന്ന അമ്മിണിയുടെ ഷെഡ്ഡും തീവെച്ചു നശിപ്പിച്ചു. ഷെഡ്ഡിലുണ്ടായിരുന്ന നായക്കുട്ടികളിലൊന്ന് വെന്തു ചത്തു. മറ്റൊന്നിന് ഗുരുതരമായി പൊള്ളലേറ്റു.
read also…വിഘ്നങ്ങളെല്ലാം മാറ്റി തരണേ വിനായകാ’; പിണറായി വിജയനായി ചക്കുവള്ളി ക്ഷേത്രത്തിൽ ഗണപതി ഹോമം
മുന്‍വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ പ്രതി മാത്യുവുമായി ഒരു വൈരാഗ്യവും വഴക്കും ഇല്ലെന്നാണ് വിജയന് പറയുന്നത്. ജയിലില്‍ നിന്നും പുറത്തിറങ്ങിയാല്‍ മാത്യു വീണ്ടും അക്രമം നടത്തുമോയെന്ന ആശങ്കയും അമ്മിണിക്കും വിജയനുമുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു