തിരുവനന്തപുരം: കളിയും പഠനവും കലയും ഒക്കെയായി കുഞ്ഞു നിറചിരിയിൽ പ്രീ സ്കൂളിംഗ് നടത്തിവരുന്ന സ്ഥാപനമാണ് മെഡിക്കൽ കോളേജിന് സമീപമുള്ള കൂൾകിഡ്‌സ് ഡേ കെയർ. കഴിഞ്ഞ ഏഴ് വർഷമായി പ്രവർത്തനം തുടരുന്ന ഈ സ്ഥാപനം, കുട്ടികളെ പരിചരിക്കുന്നതിൽ വളരെ പെട്ടെന്ന് ശ്രദ്ധേയമായി. കുട്ടികളുടെ ബുദ്ധിവികാസത്തിനും മാനസികാരോഗ്യത്തിനും പരിഗണിച്ച് ഗൃഹാന്തരീക്ഷം സൃഷ്ടിക്കുന്നതിൽ മുൻഗണന നൽകിയാണ് ഇവരുടെ പ്രവർത്തനരീതി.
രണ്ടര വയസ്സിന് മുകളിലോട്ട് പ്രായം വരുന്ന കുട്ടികൾക്കാണ് അഡ്മിഷൻ കൊടുക്കുന്നത്. വർഷങ്ങളായി പരിചയസമ്പന്നതയുള്ള അധ്യാപകരുടെ സംരക്ഷണതയും, സുരക്ഷിതമായ ചുറ്റുപാടും ഇവർ ഉറപ്പ് നൽകുന്നു. വളർച്ചയുടെ തുടക്കത്തിൽ തന്നെ പഠനവിഷയങ്ങളിലും മറ്റ് കലാപരമായ മേഖലകളിലും പ്രത്യേകം ശ്രദ്ധിക്കുക, കൂൾകിഡ്‌സിന്റെ പ്രധാന അജണ്ടയാണ്.
പ്രീ സ്കൂളിംഗിന് പുറമേ സ്കൂളിംഗ് അനുഭവം നല്‌കുന്ന വിദ്യാഭ്യാസ സമ്പ്രദായവും, ഘട്ടം ഘട്ടമായിയുള്ള ചുമതല പൂർത്തീകരണവും, ക്രിയാത്മകമായ വളർച്ചാ പ്രോത്സാഹനവും ഈ സ്ഥാപനത്തിന്റെ സേവനങ്ങളാണ്. കുട്ടികൾക്ക് മുഴുവനായും, ചെറിയ ഗ്രൂപ്പുകളായും, ഒറ്റയ്ക്കും നിരവധി ടാസ്കുകൾ നൽകി വളർച്ചാസഹായം കൊടുക്കുന്നു.
എഴുത്ത്, വായന, വര, ചർച്ചകൾ പോലുള്ള വൈവിധ്യമാർന്ന പ്രോഗ്രാമുകൾ നടത്തി രസകരമായ രീതിയിൽ പാഠ്യേതര പ്രവർത്തനങ്ങളും കൂൾകിഡ്‌സിൽ നടന്നുവരുന്നു. കുട്ടികളുടെ പോഷകാഹാരത്തിലും ആരോഗ്യത്തിലും ശ്രദ്ധിക്കുന്ന ഇവർ ഷുഗർ, ജങ്ക് ഉൽപ്പന്നങ്ങൾ ഒഴിവാക്കി ഗ്രെയിൻ ഫുഡ്ഡും, ഫ്രഷ് ഫ്രൂട്ട്സും നൽകുന്നു. തിങ്കൾ മുതൽ ശനി വരെ രാവിലെ 7 മുതൽ രാത്രി 8 വരെയും, ഞായറാഴ്ച 7.30 മുതൽ 6 വരെയും ആണ് പ്രവർത്തനസമയം.
Read More:മണിപ്പൂർ: കലാപത്തിന് ഇരയായവരെ ആശ്വസിപ്പിച്ച് രാഹുൽ ഗാന്ധി
തീർത്തും സന്തോഷകരവും സുരക്ഷിതവും ആയ കൂൾകിഡ്‌സിലേക്ക് അഡ്മിഷനും മറ്റ് വിവരങ്ങൾ അറിയുവാനും ബന്ധപ്പെടുക: 9746095000
Website: http://www.koolkidskindergarten.in/
അഡ്രസ്: ഗവൺമെന്റ് മെഡിക്കൽ കോളേജ് തിരുവനന്തപുരം, PRRA 64 ഗ്രീൻ ഹൈറ്റ്സ് അപ്പാർട്ട്മെന്റിന് എതിർവശത്ത്, പങ്കയം റെസ്റ്റോറന്റിന് സമീപം, പഴയ റോഡ്, തിരുവനന്തപുരം
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം