തിരുവനന്തപുരം: സ്വദേശത്തും വിദേശത്തും ഉപരിപഠനവും ഉന്നത പഠനവും ആഗ്രഹിക്കുന്നവർക്ക് വഴികാട്ടിയായി എഡ്യുമെന്റർ ഇനി തലസ്ഥാനത്തും. കേശവദാസപുരം സ്മാർട് ബസാറിന് എതിർവശം കിളിയിലേത്ത് ബിൽഡിങ്ങിലാണ് എഡ്യുമെന്ററിന്റെ പ്രവർത്തനം തുടങ്ങിയിരിക്കുന്നത്.
രാജധാനി ഗ്രൂപ് ഓഫ് ഇന്സ്ടിട്യൂഷൻസ് ചെയർമാൻ ഡോ. ബിജു രമേശ് ഉദ്‌ഘാടനം നിർവഹിച്ച പരിപാടിയിൽ സിഈഓ വിശാഖ് എം. രാജ്, ഡയറക്ടർ മിനി എം. രാജൻ എന്നിവർ പങ്കെടുത്തു.
Read More:ഏക സിവിൽ കോഡിനെതിരെ എതിർപ്പ് പ്രകടിപ്പിച്ച് സ്റ്റാലിൻ
പ്ലസ് ടു, ഡിഗ്രി പാസായവർക്ക് ബാംഗ്ലൂർ, ചെന്നൈ, മാൻഗ്ലൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിലും വിദേശ രാജ്യങ്ങളായ യു കെ, ഓസ്ട്രേലിയ, കാനഡ, ന്യൂ സിലൻഡ് എന്നിവിടങ്ങളിലും വിവിധ കോഴ്‌സുകളിലേക്ക് മികച്ച കോളേജുകളിൽ അഡ്മിഷൻ എടുക്കാൻ സഹായിക്കുന്നു. ഇതോടൊപ്പം വിവിധ കോഴ്സുകൾ സംബന്ധിച്ച് മാർഗ നിർദേശങ്ങളും എഡ്യുമെന്ററിലൂടെ നൽകുന്നു.
ഓരോരുത്തർക്കും അവരുടെ അഭിരുചികൾക്ക് അനുസരിച്ചും ബജറ്റിന് അനുസരിച്ചുമുള്ള കോഴ്സുകളും കോളേജുകളും തെരഞ്ഞെടുക്കാനും അഡ്മിഷൻ എടുക്കാനും എഡ്യുമെന്റർ സഹായിക്കുമെന്ന് സി ഈ ഓ വിശാഖ് എം. രാജ് അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം