×

അവിശ്വസനീയമായ വിജയം നേടി 'ഹനുമാൻ': ആഗോളതലത്തിൽ 300 കോടിയിലധികം നേടി തേജ സജ്ജ ചിത്രം

google news
,

അടുത്തകാലത്ത് ഇന്ത്യയിലെ തന്നെ ഒരു അത്ഭുത ചിത്രമായി മാറിയിരിക്കുകയാണ് തേജ സജ്ജ നായകനായെത്തിയ 'ഹനുമാൻ'. ചെറിയ ബജറ്റിൽ ഒരുങ്ങിയ ഈ ചിത്രം തിയറ്ററുകളിൽ വലിയ വിജയം തന്നെയാണ് നേടിയത്.

ആഗോളതലത്തിൽ ചിത്രം ഇതിനോടകം 300 കോടി രൂപയിലധികം നേടി. ചിത്രം തിയറ്ററുകളിൽ എത്തിയിട്ട് 30 ദിവസങ്ങൾ പിന്നിട്ടു. ലോകമെമ്പാടുമായി മുന്നോറോളം സെന്ററുകളിൽ അധികം പ്രദർശിപ്പിക്കുന്നു എന്നതാണ് ചിത്രത്തിനെ സംബന്ധിച്ച് ഏറ്റവും ഒടുവിലായി പുറത്തുവരുന്ന വിവരം.

 ഹനുമാൻ ആകെ വെറും 40 കോടി ബജറ്റിലാണ് ഒരുങ്ങിയത്. തിയറ്റര്‍ ബിസിനസില്‍ നിന്ന് 100 കോടി രൂപയിലധികം ടോളിവുഡില്‍ നിന്ന് ലാഭം നേടുന്ന നാലാമത്തെ ചിത്രമായിട്ടുമുണ്ട് ഹനുമാൻ.


 

എസ് എസ് രാജമൗലിയുടെ സംവിധാനത്തിലുള്ള ചിത്രങ്ങളായ ബാഹുബലി, ബാഹുബലി 2, ആര്‍ആര്‍ആര്‍ എന്നിവയാണ് 40 കോടി ബജറ്റില്‍ ഒരുങ്ങിയ ഹനുമാന് മുമ്പ് ടോളിവുഡില്‍ ഇത്തരം ഒരു നേട്ടത്തില്‍ എത്തിയത് എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. തേജ സജജയാണ് ഹനുമാനിലെ നായകൻ.

അമൃത നായര്‍ തേജയുടെ നായികയായെത്തുന്നു. 'കല്‍ക്കി', 'സോംബി റെഡ്ഡി' ചിത്രങ്ങളുടെ സംവിധായകൻ എന്ന നിലയില്‍ തെലുങ്കില്‍ ശ്രദ്ധയാകര്‍ഷിച്ചതാണ് തേജ സജ്ജ നായകനായ ഹനുമാൻ ഒരുക്കിയ പ്രശാന്ത് വര്‍മ.

ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ശിവേന്ദ്രയാണ്. കെ നിരഞ്‍ജൻ റെഢിയാണ് നിര്‍മാണം.

തെലുങ്കിലെ യുവ നായകൻമാരില്‍ ശ്രദ്ധേയാകര്‍ഷിച്ച താരമാണ് തേജ സജ്ജ. തേജ സജ്ജയുടേതായി നായകനായി മുമ്പെത്തിയ ചിത്രം 'അത്ഭുത'മാണ്. 'സൂര്യ' എന്ന ഒരു കഥാപാത്രമായിട്ടായിരുന്നു ചിത്രത്തില്‍ തേജ സജ്ജ വേഷമിട്ടത്.

Read more......

ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രം: 'കരാട്ടെ ചന്ദ്രനാ'യി ഫഹദ് ഫാസിൽ

'ഭ്രമയുഗത്തിൽ മമ്മൂട്ടി സർ സൃഷ്ടിക്കാൻ പോകുന്ന മാജിക്കിനായി അക്ഷമയോടെ കാത്തിരിക്കുന്നു': സംവിധായകൻ ലിങ്കുസ്വാമി

സസ്പെൻസ് ത്രില്ലർ 'അന്വേഷിപ്പിൻ കണ്ടെത്തും' ചിത്രത്തെ പ്രശംസിച്ചു നടി മഞ്ജു വാര്യർ

‘ഒന്ന് ശാന്തമായ സ്നേഹശക്തി, മറ്റൊന്ന് ആഞ്ഞടിക്കുന്ന സുനാമി’: ചിത്രയ്ക്കും ഭർത്താവിനും വിവാഹ വാർഷിക ആശംസകൾ നേർന്നു രഞ്ജിനി ഹരിദാസ്

'വൈ ദിസ് കൊലവെറിയുടെ സ്വീകാര്യത സിനിമയ്ക്കുമേൽ വലിയ സമ്മർദ്ദമുണ്ടാക്കി': ഐശ്വര്യ രജനികാന്ത്

ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം മികച്ച പ്രതികരണമായിരുന്നില്ല നേടിയത്. മാലിക് റാം ആയിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. ലക്ഷ്‍മി ഭൂപയിയയും പ്രശാന്ത് വര്‍മയുമാണ് തിരക്കഥ എഴുതിയത്. ശിവാനി രാജശേഖര്‍ ആയിരുന്നു തേജയുടെ ചിത്രത്തില്‍ നായികയായി എത്തിയത്.

സത്യരാജ്, ശിവാജി രാജ, ദേവി പ്രസാദ് എന്നിവരും പ്രധാന വേഷങ്ങളിലെത്തി. ബാലതാരമായി അരങ്ങേറിയ തേജ തമിഴ് സിനിമയിലും വേഷമിട്ടിട്ടുണ്ട്.

Tags