×

ആരാധകരെ അമ്പരിപ്പിച്ചു ഗ്ലാമറസ് ലുക്കിൽ ജാൻവി കപൂർ: വൈറലായി ചിത്രങ്ങൾ

google news
,mnh

ബോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട താരമാണ് ജാൻവി കപൂർ. വെറൈറ്റി ഫാഷൻ സ്റ്റൈലുകളിലൂടെ ആരാധകരെ ഞെട്ടിക്കാൻ ജാൻവിക്ക് ഒരുപാട് ഇഷ്ടമാണ്.

ഇപ്പോഴിതാ താരത്തിന്റെ അടുത്തിടെയുള്ള ഫോട്ടോഷൂട്ട് ആണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ചുവപ്പ് നിറത്തിലുള്ള മനോഹരമായ ഗൗൺ ധരിച്ചു ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ജാൻവി കപൂറാണ് ചിത്രങ്ങളിലുള്ളത്. 

പ്രമുഖ വസ്ത്ര ബ്രാൻഡായ റസാരിയോയുടെ കോർസെറ്റ് ഗൗണിൽ ഗ്ലാമറസ് ലുക്കിലാണ് താരം. സ്‌ട്രാപ്പ്‌ലെസ് വസ്ത്രത്തിൽ ലേസ് വർക്കുകളും നൽകി. ഓഫ് ഷോൾഡറാണ് വസ്ത്രത്തിന് നൽകിയത്. ഡീപ്പ് വി നെക്ക് വസ്ത്രത്തിന്റെ മുകൾ ഭാഗം ട്രാൻസ്പരന്റാണ്.  

വസ്ത്രത്തിന് മാച്ച് ചെയ്ത് ഡാർക്ക് റെഡ് ഷെയ്ഡ് ലിപ്സ്റ്റിക്കാണ് താരം ചൂസ് ചെയ്തത്. ബ്ലഷ്ഡ് കവിളുകളും മനോഹരമായ കണ്ണുകളും ജാൻവിയെ കൂടുതൽ സുന്ദരിയാക്കി. 

Read more.....

'പ്രസവശേഷം ഇത്രയും എനർജെറ്റിക്കോ'?: ട്രെൻഡിങ്ങായി ഷംന കാസിമിന്റെ 'ഗുണ്ടൂർ കാരം' ഡപ്പാംകൂത്തു

രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന 'പെണ്ണും പൊറാട്ടും' സിനിമയുടെ പൂജ നടന്നു

ഹോളിവുഡ് സ്റ്റുഡിയോയിൽ 'ബറോസി'ന്റെ അവസാന മിനുക്കു പണികളിൽ മോഹൻലാൽ

ഗംഭീര ആക്ഷൻ സ്വീകൻസുകളുമായി ബഡേ മിയാന്‍ മേക്കിങ് വിഡിയോ: വില്ലനായി പൃഥ്വിരാജ്

'ഓരോ വീട്ടിലും രഹസ്യങ്ങളുണ്ട്': ക്രൈം ഡ്രാമ 'സീക്രട്ട് ഹോം' മോഷൻ പോസ്റ്റർ പുറത്തിറങ്ങി

നിരവധി പേരാണ് താരത്തിന്റെ ചിത്രത്തിന് കമന്റുമായെത്തുന്നത്. ബോളിവുഡിന്റെ രാജ്ഞി, അതി സുന്ദരി എന്നെല്ലാം ആരാധകർ കമന്റ് ചെയ്യുന്നുണ്ട്.

എന്നാൽ ജാൻവി സുന്ദരിയായത് പ്ലാസ്റ്റിക് സർജറി ചെയ്തതു കൊണ്ടാണെന്നും ഇതാണ് പ്ലാസ്റ്റിക് സർജറിയുടെ കഴിവെന്നുമെല്ലാം പ്രതികരണമുണ്ട്.