പലർക്കും ഇടയ്ക്കിടെ ക്ഷീണവും തളർച്ചയും തോന്നാറുണ്ട്. പലരും ഇത് ശ്രദ്ധിക്കാറില്ല. തലച്ചോറിന്റെ ശരിയായ പ്രവർത്തനത്തിനും വികസനത്തിനും വിറ്റാമിന്‍ ബി12 ആവശ്യമാണ്. ഉപാപചയ പ്രവർത്തനനിരക്ക് നിയന്ത്രിക്കുക, കേന്ദ്രനാഡീ വ്യവസ്ഥയെ സംരക്ഷിക്കുക, എന്നിവയിലെല്ലാം വിറ്റാമിന്‍ ബി12 പ്രധാന പങ്കുവഹിക്കുന്നു.
ശരീരത്തിന് ഏറെ ആവശ്യമുള്ള ഒരു പോഷകമാണ് വിറ്റാമിന്‍ ബി12. ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിലും ശരീരത്തിലെ നാഡീ കോശങ്ങളെയും രക്തകോശങ്ങളെയും ആരോഗ്യത്തോടെ സംരക്ഷിക്കാന്‍ ഇവ സഹായിക്കും. തലച്ചോറിന്റെ ശരിയായ പ്രവർത്തനത്തിനും വികസനത്തിനും വിറ്റാമിന്‍ ബി12 ആവശ്യമാണ്. ഉപാപചയ പ്രവർത്തനനിരക്ക് നിയന്ത്രിക്കുക, കേന്ദ്രനാഡീ വ്യവസ്ഥയെ സംരക്ഷിക്കുക, എന്നിവയിലെല്ലാം വിറ്റാമിന്‍ ബി12 പ്രധാന പങ്കുവഹിക്കുന്നു.
ശരീരത്തില്‍ വിറ്റാമിന്‍ ബി12 കുറഞ്ഞാല്‍ ഉണ്ടാകുന്ന ലക്ഷണങ്ങൾ
ക്ഷീണം
തളര്‍ച്ച
വിളറിയ ചര്‍മ്മം
തലവേദന
മനംമറിച്ചിൽ
ഛർദി
വിശപ്പില്ലായ്മ
പെട്ടെന്ന് ഭാരം നഷ്ടമാകൽ
ഓസ്റ്റിയോപൊറോസിസ്
ചര്‍മ്മത്തിലെ മഞ്ഞനിറം
മറവി
വിഷാദം
മലബന്ധം
നടക്കുമ്പോള്‍ ബാലന്‍സ് കിട്ടാതെ വരുക
കൈ- കാലുകളില്‍ മരവിപ്പ്
നാഡീസംബന്ധമായ പ്രശ്നങ്ങൾ
കാഴ്ച പ്രശ്നങ്ങള്‍
വായ്പ്പുണ്ണ് തുടങ്ങിയവയെല്ലാം ചിലപ്പോള്‍ വിറ്റാമിന്‍ ബി12 അഭാവത്തിന്റെ ലക്ഷണങ്ങളാകാം.
വിറ്റാമിന്‍ ബി12 അഭാവം രൂക്ഷമാകുമ്പോൾ ലക്ഷണങ്ങളും കൂടുതൽ സങ്കീർണമാകും. സംസാരിക്കാൻ ബുദ്ധിമുട്ട്, വിഷാദരോഗം, പെട്ടെന്ന് ദേഷ്യം വരൽ, പെരുമാറ്റത്തിൽ വ്യതിയാനങ്ങൾ, എല്ലുകളുടെ ആരോഗ്യം മോശമാവുക, മാനസികാരോഗ്യം മോശവുക തുടങ്ങിയവയൊക്ക വിറ്റാമിന്‍ ബി12 ന്റെ കുറവാണ്.
വിറ്റാമിൻ ബി12 ലഭ്യമാകുന്ന ഭക്ഷണങ്ങൾ
ഭക്ഷണത്തില്‍ നിന്ന് തന്നെയാണ് നമ്മുക്ക് വിറ്റാമിന്‍ ബി12 ലഭിക്കുന്നത്. പാല്, തൈര്, ചീസ്, മുട്ട, മത്സ്യം, ബീഫ്, സാൽമൺ ഫിഷ്, ചൂര, മത്തി, പാലുൽപന്നങ്ങൾ, സോയ മിൽക്ക്, അവക്കാഡോ, മഷ്റൂം, ചീര എന്നിവയിലെല്ലാം വിറ്റാമിൻ ബി12 ധാരാളം അടങ്ങിയിട്ടുണ്ട്.