സൂപ്പർ ഹിറ്റ് ചിത്രം കെജിഎഫ് ഉൾപ്പെടെ നിരവധി കന്നട സിനിമകൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ച രവി ബസ്രുർ ഇനീ മലയാളത്തിൽ ഉണ്ണി മുകുന്ദൻ ചിത്രം ‘മാര്‍ക്കൊ’ക്കു വേണ്ടി ഗാനങ്ങൾ ചിട്ടപ്പെടുത്തും.
രവി ബസ്രുർ തന്നെയാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകൾ വഴി ഇക്കാര്യം പുറത്തുവിട്ടത്.
ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി ഒരുക്കുന്ന പുതിയ ചിത്രമാണ് മാര്‍ക്കൊ’. ക്യൂബ്സ് എന്റർടെയ്ൻമെന്റ്സും യുഎഫ്എം പ്രൈവറ്റ് ലിമിറ്റഡും ചേർന്നാണ് നിർമ്മാണം. ഷരീഫ് മുഹമ്മദ്, അബ്ദുൾ ഗദ്ദാഫ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.
ഇന്ത്യൻ സംഗീതസംവിധായകനായ രവി ബസ്രുർ ഉഗ്രാം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തു അരങ്ങേറ്റം കുറിക്കുന്നത്.
Read More……..
- ‘നടന്ന സംഭവ’വുമായി ബിജു മേനോനും സുരാജും: ടീസർ
- പേര് മാറ്റിയില്ലെങ്കിൽ സർട്ടിഫിക്കറ്റ് അനുവദിക്കില്ല: ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നത്തിനു സിബിഎഫ്സിയുടെ താക്കിത്
- തമിഴിലെ പ്രമുഖ സംവിധായകൻ മർദിച്ചുവെന്ന വാർത്ത തെറ്റ്: സിനിമയിൽ നിന്നും പിന്മാറാനുള്ള കാരണം വ്യക്തമാക്കി മമിത ബൈജു
- അമ്പമ്പോ: ആഗോള തലത്തിൽ വമ്പൻ കളക്ഷൻ സ്വന്തമാക്കി മൂന്ന് സിനിമകൾ| Worldwide Boxoffice Collection
- ഫ്രൈഡേ ഫിലിംഹൗസും കെ.ആർ.ജി.സ്റ്റുഡിയോയും നിർമ്മാണത്തിനും വിതരണത്തിനുമായി കൂട്ടായ സഹകരണം ആരംഭിക്കുന്നു
സൗണ്ട് ഡിസൈനർ, ഗാനരചയിതാവ്, സംഗീത സംവിധായകൻ എന്നീ മേഖലയിൽ ഭൂരിഭാഗവും കന്നഡ സിനിമകൾക്ക് വേണ്ടി പ്രവർത്തിച്ചു വരുന്ന രവി ബസ്രുർ കന്നഡ സംവിധായകന്‍ തന്നെയായ പ്രശാന്ത് നീലുമായി സഹകരിച്ചു പ്രവർത്തിച്ച കെജിഎഫ് ഒന്നും രണ്ടും ചാപ്റ്ററകളോട് കൂടെയാണ് ലോക സിനിമാ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.
ദി ഗ്രേറ്റ് ഫാദർ , അബ്രഹാമിന്റെ സന്തതികൾ എന്നീ ആക്ഷൻ മാസ്സ് ചിത്രങ്ങളിലേക്കുള്ള ഹനീഫ് അദേനിയുടെ തിരിച്ചു വരവായിരിക്കും ‘മാര്‍ക്കൊ’യിലൂടെ പ്രേക്ഷകർ കാണാൻ പോകുന്നത്.
‘മാര്‍ക്കൊ’ ഈ വര്‍ഷം തന്നെ തീയേറ്ററുകളില്‍ പ്രദർശനത്തിനെത്തുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. മാർക്ക്റ്റിങ് : വിപിന്‍ കുമാർ, ഡിജിറ്റൽ മാർക്കറ്റിംങ് ആൻഡ് പ്രൊമോഷൻസ് : ഒബ്സ്ക്യുറ