ടൊവിനോ തോമസ്- ഡാർവിൻ കുര്യാക്കോസ് ചിത്രമായ അന്വേഷിപ്പിൻ കണ്ടെത്തും എന്ന ഇൻവസ്റ്റിഗേറ്റീവ് മൂവിക്ക് മറ്റൊരു പ്രത്യേകതയുണ്ട്. തമിഴിലെ ശ്രദ്ധേയ സംഗീത സംവിധായകൻ സന്തോഷ് നാരായണൻറെ ആദ്യ മലയാള സിനിമ എന്ന നിലയിൽ കൂടി ഇതിനകം ശ്രദ്ധ നേടി കഴിഞ്ഞ സിനിമയാണിത്.
ചിത്രത്തിനായി ‘വിടുതൽ’ എന്ന ഗാനവും പശ്ചാത്തല സംഗീതവുമാണ് അദ്ദേഹം ഒരുക്കിയിരിക്കുന്നത്. സിനിമയുടെ ദൃശ്യങ്ങൾക്കും കഥാഗതിക്കും ഒപ്പം മനസ്സിൽ തട്ടുന്ന സംഗീതമാണ് അദ്ദേഹം നൽകിയിരിക്കുന്നത്.
സിനിമ ആവശ്യപ്പെടുന്ന അതേ സംഗീതമാണ് സന്തോഷ് നാരായണൻ നൽകിയത്, ഇത് ആസ്വാദനത്തിന്റെ മികവ് ഉയർത്തി. കഥാപാത്രങ്ങളോടും കഥാഗതിയോടും ഒപ്പം സഞ്ചരിക്കുന്നതാണ് ചിത്രത്തിൻറെ സംഗീതം.
സാധാരണ കുറ്റാന്വേഷണ സിനിമകളുടെ സ്ഥിരം പാറ്റേണുകളിൽ നിന്നും മാറിയുള്ളതുമായിരുന്നു അദ്ദേഹം നൽകിയിരിക്കുന്ന പശ്ചാത്തല സംഗീതം.
ജിനു വി എബ്രഹാമാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. തീയറ്റർ ഓഫ് ഡ്രീംസിൻറെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചത്.
Read more……
. ‘മികച്ച ഉദ്‌ഘാടക അവാർഡ് ഹണി റോസ് തൂക്കി’: സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി ട്രോൾ വിഡിയോ
. ‘ഭൂൽ ഭൂലയ്യ’യുടെ മൂന്നാം ഭാഗം എത്തുന്നു: മഞ്ജുലികയായി വിദ്യാ ബാലൻ
. ‘കൊലപാതകം കൊലപാതകം തന്നെയാണ്’: പോച്ചർ സീരീസിന്‍റെ പ്രമോ വീഡിയോയുമായി ആലിയ ഭട്ട്
. ‘വൈ ദിസ് കൊലവെറിയുടെ സ്വീകാര്യത സിനിമയ്ക്കുമേൽ വലിയ സമ്മർദ്ദമുണ്ടാക്കി’: ഐശ്വര്യ രജനികാന്ത്
പൃഥ്വിരാജ് ചിത്രം ‘കാപ്പ’യുടെ മികച്ച വിജയത്തിനു ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും’. ക്യാമറ ഗൗതം ശങ്കർ, സൈജു ശ്രീധർ എഡിറ്റിങ്, സന്തോഷ് നാരായണന്റെ മ്യൂസിക് അങ്ങനെ നിരവധി പ്രതിഭകൾ അണിനിരന്നിട്ടുള്ള സിനിമയാണ് അന്വേഷിപ്പിൻ കണ്ടെത്തും.
വൻ താരനിരയും സംഭവ ബഹുലങ്ങളായ നിരവധി മുഹൂർത്തങ്ങളും കോർത്തിണക്കി വിശാലമായ ക്യാൻവാസ്സിലാണ് സിനിമയുടെ അവതരണം. ചിത്രത്തിൽ ടൊവിനോയ്ക്ക് പുറമെ സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രമ്യാ സുവി (നൻ പകൽ മയക്കം ഫെയിം), ശ്രീജിത്ത് രവി, ഹരിശ്രീ അശോകൻ, മധുപാൽ എന്നിവർ പ്രധാന താരങ്ങളായെത്തുന്നുണ്ട്.
ചിത്രത്തിൽ രണ്ടു നായികമാരാണുള്ളത്. നായികമാർ പുതുമുഖങ്ങളാണ്.