×

'വൈ ദിസ് കൊലവെറിയുടെ സ്വീകാര്യത സിനിമയ്ക്കുമേൽ വലിയ സമ്മർദ്ദമുണ്ടാക്കി': ഐശ്വര്യ രജനികാന്ത്

google news
,


ധനുഷ് നായകനായ ചിത്രം സംവിധാനം ചെയ്തത് അദ്ദേഹത്തിന്റെ മുൻഭാര്യയായ ഐശ്വര്യ രജനികാന്ത് ആയിരുന്നു. അന്നുവരെയുണ്ടായിരുന്ന സം​ഗീതസങ്കല്പങ്ങളെ ഒന്നടങ്കം തച്ചുടച്ചുകൊണ്ട് ട്രെൻഡിങ് ആയി ​മാറിയ ​ഗാനത്തേക്കുറിച്ച് ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് സം​വിധായിക ഐശ്വര്യ.

എന്ന ചിത്രത്തിനുവേണ്ടി അനിരുദ്ധ് ഈണമിട്ട് പുറത്തിറങ്ങിയ ചിത്രമായിരുന്നു വൈ ദിസ് കൊലവെറി എന്ന ഗാനം. ദക്ഷിണേന്ത്യൻ സിനിമ സംഗീത ലോകത്തെ വിപ്ലവമായിരുന്നു ആ സമയത്തു ഈ ഗാനം. ധനുഷ് നായകനായ ചിത്രം സംവിധാനം ചെയ്തത് അദ്ദേഹത്തിന്റെ മുൻഭാര്യയായ ഐശ്വര്യ രജനികാന്ത് ആയിരുന്നു.

അന്നുവരെയുണ്ടായിരുന്ന സം​ഗീതസങ്കല്പങ്ങളെ ഒന്നടങ്കം തച്ചുടച്ചുകൊണ്ട് ട്രെൻഡിങ് ആയി ​മാറിയ ​ഗാനത്തേക്കുറിച്ച് ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് സം​വിധായിക ഐശ്വര്യ.

തന്റെ പുതിയ ചിത്രമായ ലാൽ സലാമിന്റെ പ്രചാരണത്തിന്റെ ഭാ​ഗമായി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വൈ ദിസ് കൊലവെറിയേക്കുറിച്ച് ഐശ്വര്യ മനസുതുറന്നത്. ​ഗാനത്തിന് ലഭിച്ച സ്വീകാര്യത തങ്ങളെ സമ്മർദത്തിലാക്കിയിരുന്നെന്ന് അവർ പറഞ്ഞു.

എന്നാൽ ഈ പാട്ട് സിനിമ വിജയിക്കുന്നതിന് സഹായിച്ചില്ലെന്നും അവർ തുറന്നുപറഞ്ഞു.

"കൊലവെറി എന്ന ​ഗാനം ഞങ്ങളുടെയെല്ലാം ജീവിതത്തിൽ സംഭവിക്കുകയായിരുന്നു. ആ ​ഗാനം നേടിയ സ്വീകാര്യത സിനിമയ്ക്കുമേൽ വലിയ സമ്മർദമുണ്ടാക്കി. ആശ്ചര്യത്തേക്കാൾ അതൊരു ഞെട്ടലായിരുന്നു എനിക്ക്. ഒരു വ്യത്യസ്തമായ സിനിമയുണ്ടാക്കാനായിരുന്നു ഞാൻ ശ്രമിച്ചത്.

പക്ഷേ ആ പാട്ട് എല്ലാത്തിനേയും വിഴുങ്ങിക്കളഞ്ഞു. അതുൾക്കൊള്ളാൻ കുറച്ച് ബുദ്ധിമുട്ടായിരുന്നു. ​ഗൗരവമേറിയ വിഷയമായിരുന്നു സിനിമ സംസാരിച്ചതെങ്കിലും റിലീസ് ചെയ്ത സമയത്ത് അധികമാരും അതേക്കുറിച്ച് സംസാരിച്ചില്ല. എന്നാൽ ഇപ്പോൾ ചിത്രം റീ റിലീസ് ചെയ്തപ്പോഴും ടി.വിയിൽ വരുമ്പോഴും നിരവധി ഫോൺകോളുകൾ വരാറുണ്ട്." അവർ ചൂണ്ടിക്കാട്ടി.

Read more......

'ഭ്രമയുഗത്തിൽ മമ്മൂട്ടി സർ സൃഷ്ടിക്കാൻ പോകുന്ന മാജിക്കിനായി അക്ഷമയോടെ കാത്തിരിക്കുന്നു': സംവിധായകൻ ലിങ്കുസ്വാമി

ജോണി സിൻസിനൊപ്പം രൺവീർ സിങ്: സമൂഹമാധ്യമങ്ങളിൽ വൈറലായി പരസ്യം

അനുശ്രീയുടെ പേര് ചേർത്തു വ്യാജ വാർത്ത: കടുത്ത പ്രതികരണവുമായി ഉണ്ണി മുകുന്ദൻ

സസ്പെൻസ് ത്രില്ലർ 'അന്വേഷിപ്പിൻ കണ്ടെത്തും' ചിത്രത്തെ പ്രശംസിച്ചു നടി മഞ്ജു വാര്യർ

മാളികപ്പുറം ടീം വീണ്ടും ഒന്നിക്കുന്ന 'ആനന്ദ് ശ്രീബാല': ചിത്രത്തിന്റെ പൂജകർമ്മം നടന്നു

ആ ​ഗാനം സിനിമയെ യാതൊരുവിധത്തിലും സഹായിച്ചില്ല. ആരുടെയെങ്കിലുമൊക്കെ വ്യക്തി​ഗത കരിയറിനെ അത് സഹായിച്ചിരുന്നെങ്കിൽ താൻ സന്തോഷിച്ചേനേയെന്നും ഐശ്വര്യ കൂട്ടിച്ചേർത്തു. അനിരുദ്ധ് സം​ഗീത സംവിധായകനായി അരങ്ങേറിയ ചിത്രംകൂടിയായിരുന്നു 3.

ധനുഷായിരുന്നു ​ഗാനരചന. കൊലവെറി എന്ന ​ഗാനം നേടിയ സ്വീകാര്യതയുടെ പിൻബലത്തിൽ വൻ വിജയപ്രതീക്ഷയിൽ എത്തിയ ചിത്രം തിയേറ്ററിൽ തകർന്നുവീഴുകയായിരുന്നു. ധനുഷും ശ്രുതി ഹാസനുമായിരുന്നു പ്രധാനവേഷങ്ങളിൽ. ശിവ കാർത്തികേയനും ചിത്രത്തിൽ ഒരു ചെറുവേഷത്തിൽ എത്തിയിരുന്നു.