ലൊസാഞ്ചലസ് .ലോകം കാത്തിരിക്കുന്ന 96–ാമത് ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു. മികച്ച സഹനടിക്കുള്ള പുരസ്കാരമാണ് ആദ്യം പ്രഖ്യാപിച്ചത്. ഡേ വാൻ ജോയ് റാൻഡോൾഫ് ആണ് മികച്ച സഹനടി. ദ് ഹോൾഡ് ഓവേഴ്സ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം. ഓപ്പൻഹൈമറിലൂടെ റോബർട്ട് ഡൗണി ജൂനിയർ മികച്ച സഹനടനുള്ള പുരസ്കാരം നേടി.
കരിയറിലെ ആദ്യ ഓസ്കർ നേട്ടം കൂടിയാണിത്. വിഷ്വൽ ഇഫക്ടസിനുള്ള പുരസ്കാരം ജാപ്പനീസ് ചിത്രമായ ഗോഡ്സില്ല മൈനസ്‍ വണ്ണിന്. ഗോഡ്സില്ല ഫ്രാഞ്ചൈസിയുടെ ചരിത്രത്തിൽ ആദ്യമായിരുന്നു ഒരു സിനിമയ്ക്കു നോമിനേഷൻ ലഭിച്ചത്. മികച്ച എഡിറ്റിങ്: ജെന്നിഫർ ലേം (ചിത്രം ഓപ്പൻഹൈമർ). ജാപ്പനീസ് ചിത്രമായ ദ് ബോയ് ആൻഡ് ദ് ഹെറോൺ ആണ് മികച്ച അനിമേഷൻ ചിത്രം.
മികച്ച അവലംബിത തിരക്കഥ: കോർഡ് ജെഫേർസൺ (ചിത്രം: അമേരിക്കൻ ഫിക്‌ഷൻ), യഥാർഥ തിരക്കഥ: ജസ്റ്റിൻ ട്രയറ്റ്–ആർതർ ഹരാരി (ചിത്രം: അനാറ്റമി ഓഫ് എ ഫാൾ). മികച്ച അനിമേറ്റഡ് ഷോർട് ഫിലിം: വാർ ഈസ് ഓവർ. പ്രൊഡക്‌ഷൻ ഡിസൈനും മേക്കപ്പ് ആൻഡ് ഹെയർസ്റ്റൈലിങിനുമുള്ള പുരസ്കാരം പുവർ തിങ്സിന്. മികച്ച വിദേശ ഭാഷ ചിത്രം ദ് സോൺ ഓഫ് ഇന്ററസ്റ്റ് (യുകെ)
വിജയികളുടെ പട്ടിക ചുവടെ
∙ മികച്ച വിഷ്വൽ ഇഫക്ട്സ്
ഗോഡ്‌സില്ല മൈനസ് വൺ
∙മികച്ച എഡിറ്റിങ്
ജെന്നിഫർ ലേം (ചിത്രം ഓപ്പൻഹൈമർ)
∙ മികച്ച വിദേശ ഭാഷ ചിത്രം
ദ് സോൺ ഓഫ് ഇന്ററസ്റ്റ് (യുകെ)
∙മികച്ച കോസ്റ്റ്യൂം ഡിസൈൻ
പുവർ തിങ്സ് (ഹോളി വാഡിങ്ടൺ)
∙മികച്ച പ്രൊഡക്‌ഷൻ ഡിസൈൻ
പുവർ തിങ്സ് (ജയിംസ് പ്രൈസ്, ഷോണ ഹീത്ത്)
∙മേക്കപ്പ് ആൻഡ് ഹെയർ സ്റ്റൈലിങ്
പുവർ തിങ്സ് (നദിയ സ്റ്റേസി, മാർക് കോളിയർ)
∙ മികച്ച അവലംബിത തിരക്കഥ
കോർഡ് ജെഫേർസൺ (ചിത്രം: അമേരിക്കൻ ഫിക്‌ഷൻ)
∙ മികച്ച യഥാർഥ തിരക്കഥ
ജസ്റ്റിൻ ട്രയറ്റ്–ആർതർ ഹരാരി (ചിത്രം: അനാറ്റമി ഓഫ് എ ഫാൾ)
∙ മികച്ച അനിമേറ്റഡ് ഷോർട് ഫിലിം
വാർ ഈസ് ഓവർ
റെഡ് കാർപറ്റ് ചിത്രങ്ങൾ
∙ മികച്ച അനിമേഷൻ ചിത്രം
Color us influenced!
നോമിനേഷനുകൾ ഇങ്ങനെ:
ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ‘ഓപ്പൻഹൈമർ’ 13 നോമിനേഷനുമായി മുന്നിലുണ്ട്. പുവർ തിങ്സ് (സംവിധാനം: യോർഗോസ് ലാന്തിമോസ്), കില്ലേഴ്സ് ഓഫ് ദ് ഫ്ലവർ മൂൺ (സംവിധാനം: മാർട്ടിൻ സ്കോസേസീ) എന്നീ ചിത്രങ്ങൾക്ക് യഥാക്രമം 11, 9 വീതം നോമിനേഷനുകളുണ്ട്. കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ബോക്സ് ഓഫിസ് ഹിറ്റായ ‘ബാർബി’ക്ക് 8 നോമിനേഷനുകളുണ്ട്.
ഒറിജിനൽ സോങ് വിഭാഗത്തിൽ നോമിനേഷൻ ലഭിച്ചവർ ഒരുക്കുന്ന പ്രകടനം ഓസ്കർ വേദിയെ സംഗീതസാന്ദ്രമാക്കും. മികച്ച താരനിർണയത്തിനും പുതുതായി പുരസ്കാരം ഏർപ്പെടുത്തിയിട്ടുണ്ട്. അടുത്ത വർഷം മുതൽ ഈ പുരസ്കാരം കൂടി പരിഗണിക്കുന്നതാകും.
ഇന്ത്യയിൽ നിന്ന് ജാർഖണ്ഡ് ബാലികയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ‘ടു കിൽ എ ടൈഗർ’ ഡോക്യുമെന്ററി ഫീച്ചർ ഫിലിം വിഭാഗത്തിലുണ്ട്. കാനഡയിലെ ഇന്ത്യൻ വംശജയായ നിഷ പഹുജയാണു സംവിധായിക.
നോമിനേഷനുകൾ പരിചയപ്പെടാം:
നോമിനേഷൻ പട്ടിക ചുവടെ:
∙മികച്ച ചിത്രം
ഓപ്പൻ ഹെയ്മര്‍
അമേരിക്കൻ ഫിക്‌ഷൻ
അനാറ്റമി ഓഫ് എ ഫാൾ
ബാര്‍ബി
ദ് ഹോള്‍ഡോവേഴ്സ്
കില്ലേഴ്സ് ഓഫ് ദ് ഫ്ലവർ മൂൺ
മൈസ്ട്രൊ
പാസ്റ്റ് ലൈവ്സ്
പുവർ തിങ്സ്
ദ് സോൺ ഓഫ് ഇന്ററസ്റ്റ്
∙മികച്ച സംവിധാനം
ക്രിസ്റ്റഫർ നോളൻ, ഓപ്പൻ ഹെയ്മർ
ജസ്റ്റിൻ ട്രിയെറ്റ്, ചിത്രം: അനാറ്റമി ഓഫ് എ ഫാൾ
മാർട്ടിൻ സ്കോഴ്സസി, ചിത്രം: കില്ലേഴ്സ് ഓഫ് ദ് ഫ്ലവർ മൂൺ
യോർഗോസ് ലാന്തിമോസ്, ചിത്രം: പുവർ തിങ്സ്
ജോനാഥൻ ഗ്ലേസർ, ചിത്രം: ദ് സോൺ ഓഫ് ഇന്ററസ്റ്റ്
∙മികച്ച നടൻ
ബ്രാഡ്‌ലി കൂപ്പർ, ചിത്രം: മൈസ്ട്രൊ
കോൾമാൻ ഡൊമിൻഗോ, ചിത്രം: റസ്റ്റിൻ
പോൾ ജിമാട്ടി, ചിത്രം: ദ് ഹോൾഡോവേഴ്സ്
കിലിയൻ മർഫി, ചിത്രം: ഓപ്പൻ ഹെയ്മർ
ജെഫറി റൈറ്റ്, ചിത്രം: അമേരിക്കൻ ഫിക്‌ഷൻ
∙മികച്ച നടി
അന്നറ്റ് ബെനിങ്, ചിത്രം: നയാഡ്
ലിലി ഗ്ലാഡ്സ്റ്റൺ, ചിത്രം: കില്ലേഴ്സ് ഓഫ് ദ് ഫ്ലവർ മൂൺ
സാന്ദ്ര ഹുലിയർ: അനാറ്റമി ഓഫ് എ ഫാൾ
എമ്മ സ്റ്റോൺ, ചിത്രം: പുവർ തിങ്സ്
കാറി മുള്ളിഗൻ, ചിത്രം: മൈസ്ട്രൊ
∙കോസ്റ്റ്യൂം ഡിസൈൻ
ബാർബി
കില്ലേഴ്സ് ഓഫ് ദ് ഫ്ലവർ മൂൺ
ഓപ്പൻഹെയ്മർ
മേക്കപ്പ് ആൻഡ് ഹെയർ സ്റ്റൈലിങ്
ഗോൾഡ
മസ്റ്റീരിയോ
ഓപ്പൻ ഹെയ്മർ
ലൈവ് ആക്‌ഷൻ ഷോർട്ട് ഫിലിം
ദ് ആഫ്റ്റർ
ഇൻവിൻസിബിൾ
നൈറ്റ് ഓഫ് ഫോര്‍ച്ച്യൂണ്‍
അനിമേറ്റഡ് ഷോർട് ഫിലിം
ലെറ്റേഴ്സ് ടു എ പിഗ്
നയൻറ്റി ഫൈവ് സീൻസ്
അവലംബിത തിരക്കഥ
അമേരിക്കൻ ഫിക്‌ഷൻ
ബാർബി
ഓപ്പൻ ഹെയ്മർ
ദ് സോൺ ഓഫ് ഇന്ററസ്റ്റ്
ഒറിജിനൽ സ്ക്രീൻ പ്ലേ
അനാറ്റമി ഓഫ് എ ഫാൾ
മികച്ച സഹനടി
എമിലി ബ്ലണ്ട്
ഡാനിയൽ ബ്രൂക്സ്
അമേരിക്ക ഫേരേറ
ജൂഡി ഫോസ്റ്റർ
∙ഒറിജനൽ സോങ്
ദ് ഫയർ ഇൻസൈഡ്, ചിത്രം ഫ്ലെയ്മിങ് ഹോട്ട്
ഐ ആം ജസ്റ്റ് കെൻ, ചിത്രം ബാർബി
ഇറ്റ് നെവർ വെന്റ് എവേ, ചിത്രം അമേരിക്കൻ സിംഫണി
വാട്ട് വാസ് ഐ മേഡ് ഫോർ, ബാർബി
എ സോങ് ഫോർ മൈ പീപ്പിൾ, ചിത്രം, കില്ലേഴ്സ് ഓഫ് ദ് ഫ്ലവർ മൂൺ
∙ഒറിജിനൽ സ്കോർ
കില്ലേഴ്സ് ഓഫ് ദ് ഫ്ലവർ മൂൺ
പുവർ തിങ്സ്
ഓപ്പൻ ഹെയ്മർ
അമേരിക്കൻ ഫിക്‌ഷൻ
പുവർ തിങ്സ്
∙മികച്ച സഹനടൻ
സ്റ്റിർലിങ് കെ. ബ്രൗൺ, ചിത്രം: അമേരിക്കൻ ഫിക്‌ഷൻ
റോബർട്ട് ഡെനീറോ, ചിത്രം: കില്ലേഴ്സ് ഓഫ് ദ് ഫ്ലവർ മൂൺ
റോബർട്ട് ഡൗണി ജൂനിയർ, ചിത്രം: ഓപ്പൻ ഹെയ്മർ
മാർക്ക് റുഫല്ലോ, ചിത്രം: പുവർ തിങ്സ്
റയാൻ ഗോസ്ലിങ്, ചിത്രം: ബാർബി
∙ഡോക്യുമെന്ററി ഫീച്ചർ ഫിലിം
ബോബി വൈൻ ദ് പീപ്പിൾ പ്രസിഡന്റ്
ഫോർ ഡോട്ടേഴ്സ്
ടു കിൽ എ ടൈഗർ
ഇറ്റേണൽ െമമ്മറി
20 ഡെയ്സ് ഇൻ മാരിപോൾ
∙ഡോക്യുമെന്ററി ഷോർട്ട് ഫിലിം
ദ് എബിസിസ് ഓഫ് ബുക്ക് ബാനിങ്
ദ് ബാർബർ ഓഫ് ലിറ്റിൽ റോക്ക്
ഐലൻഡ് ഇൻ ബിറ്റ്‌വീൻ
ലാസ്റ്റ് റിപ്പയർ ഷോപ്പ്
നൈ നൈ ആൻഡ് വൈ പോ
∙മികച്ച വിദേശ ഭാഷ ചിത്രം
ഇയോ കപ്പിത്താനോ, (ഇറ്റലി)
പെർഫക്ട് ഡെയ്സ്, (ജപ്പാൻ)
സൊസൈറ്റി ഓഫ് ദ് സ്നോ, (സ്പെയ്ൻ)
ദ് ടീച്ചേഴ്സ് ലോഞ്ച്, (ജർമനി)
ദ് സോൺ ഓഫ് ഇന്ററസ്റ്റ് (യുണൈറ്റഡ് കിങ്ഡം)
∙അനിമേറ്റഡ് ഫീച്ചർ ഫിലിം
ദ് ബോയ് ആൻഡ് ദ് ഹീറോ
റോബട് ഡ്രീംസ്
എലമെന്റൽ
നിമോണ
സ്പൈഡർമാൻ: എക്രോസ് ദ് സ്പൈഡർവേഴ്സ്
∙പ്രൊഡക്‌ഷൻ ഡിസൈൻ
ബാർബി
കില്ലേഴ്സ് ഓഫ് ദ് ഫ്ലവർ മൂൺ
ഓപ്പൻ ഹെയ്മർ
പുവർ തിങ്സ്
നെപ്പോളിയൻ
∙ഫിലിം എഡിറ്റിങ്
അനാറ്റമി ഓഫ് എ ഫാള്‍
ഓപ്പൻ ഹെയ്മർ
ദ് ഹോൾഡോവേഴ്സ്
പുവർ തിങ്സ്
കില്ലേഴ്സ് ഓഫ് ദ് ഫ്ലവർ മൂൺ
∙സൗണ്ട് ഡിസൈൻ
ദ് ക്രിയേറ്റർ
മൈസ്ട്രൊ
മിഷൻ ഇംപോസിബിൾ 7
ഓപ്പൻ ഹെയ്മർ
ദ് സോൺ ഓഫ് ഇന്ററസ്റ്റ്
∙വിഷ്വൽ ഇഫക്ട്സ്
ദ് ക്രിയേറ്റർ
ഗോഡ്സില്ല മൈനസ് വൺ
ഗാര്‍ഡിയൻസ് ഓഫ് ദ് ഗാലക്സി
നെപ്പോളിയൻ
മിഷൻ ഇംപോസിബിൾ 7
∙ഛായാഗ്രാഹണം
എൽ കോൺഡേ
മൈസ്ട്രൊ
കില്ലേഴ്സ് ഓഫ് ദ് ഫ്ലവർ മൂൺ
ഓപ്പൻ ഹെയ്മർ
പുവർ തിങ്സ്