സിനിമാ പാരമ്പര്യമില്ലാത്ത കുടുംബത്തിൽ നിന്നാണ് ഷാറൂഖ് ഖാൻ വെള്ളിത്തിരയിൽ എത്തിപ്പെട്ടത്. സ്വന്തം കഠിന പ്രയത്നമാണ് ഷാറൂഖിനെ ഇന്നു കാണുന്ന ബോളിവുഡിന്റെ കിങ് ഖാനായി മാറ്റിയത് . കരിയറിന്റെ തുടക്കകാലത്ത് നിരവധി വെല്ലുവിളികൾ നടന് നേരിടേണ്ടി വന്നിട്ടുണ്ട്. ഇത് പല അവസരങ്ങളിലും തുറന്നുപറഞ്ഞിട്ടുമുണ്ട്.
Read More: യാഷ് രാജ് ഫിലിംസ് സ്പൈ യൂണിവേഴ്സിലേക്ക് ആലിയ
ടെലിവിഷനിലൂടെയാണ് ഷാറൂഖ് ബിഗ് സ്ക്രീനിൽ എത്തുന്നത്. 1992 ൽ പുറത്ത് ഇറങ്ങിയ ദീവാന എന്ന ചിത്രത്തിലൂടെയാണ് ഷാറൂഖ് ഖാന്റെ ചുവടുവെപ്പ്. എന്നാൽ നടൻ ശ്രദ്ധിക്കപ്പെടുന്നത് ഹേമമാലിനി സംവിധാനം ചെയ്ത ‘ദിൽ ആഷ്‌നാ ഹേ’ എന്ന ചിത്രത്തിലൂടെയാണ്. എന്നാൽ തുടക്കത്തിൽ ഷാറൂഖിന്റെ പ്രകടനത്തിൽ നടി തൃപ്തയായിരുന്നില്ല, ഹേമമാലിനിയുടെ ആത്മകഥയായ ‘ഹേമമാലിനി: ബിയോണ്ട് ദി ഡ്രീം ഗേൾ’ എന്ന പുസ്തകത്തിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ രണ്ടാമതും നടന് ഒരു അവസരം കൂടി കൊടുക്കുകയായിരുന്നു.
‘വളരെ പരിഭ്രാന്തിയോടെയാണ് ഷാറൂഖ് ഓഡീഷന് എത്തിയത്. ചോദിച്ച ചോദ്യങ്ങൾക്കെല്ലാം പരസ്പരം ബന്ധമില്ലാത്ത ഉത്തരമായിരുന്നു നൽകിയത്. ആദ്യ ഓഡീഷിനിൽ ഒട്ടും തൃപ്തയായിരുന്നില്ല. എന്നാൽ വീണ്ടും ഒരു അവസരം കൂടി കൊടുത്തു. ഷാറൂഖ് ഖാനെ കാണാനായി ധർമേന്ദ്രയെ ക്ഷണിച്ചിരുന്നു. അദ്ദേഹത്തിന് ഷാറൂഖിനെ ഇഷ്ടപ്പെട്ടു-ഹേമമാലിനി പുസ്തകത്തിൽ കുറിച്ചു. ഹേമമാലിനി സംവിധാനം ചെയ്ത ദിൽ ആഷ്‌നാ ഹേ സൂപ്പർ ഹിറ്റായിരുന്നു.
1992-ൽ ഷാരൂഖ് ഖാൻ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച ഷാറൂഖ് ഖാൻ ആ വർഷം അദ്ദേഹം നാല് ചിത്രങ്ങളിൽ അഭിനയിച്ചു. ‘ദീവാന’, ‘ചമത്കർ’, ‘രാജു ബൻ ഗയാ ജെന്റിൽമാൻ’, ‘ദിൽ ആഷ്‌നാ ഹേ’, ഇവയെല്ലാം സൂപ്പർഹിറ്റുകളായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം