ബോളിവുഡിലെ പുതിയ താരജോഡികളാണ് തമന്നയും വിജയ് വര്‍മയും. പ്രണയത്തിലാണെന്ന വിവരം ഇരുവരും തുറന്നു പറഞ്ഞിരുന്നു. ഇപ്പോള്‍ ആരാധക ഹൃദയം കവരുന്നത് വിജയ് വര്‍മയുടെ വാക്കുകളാണ്. തമന്നയെ ഭ്രാന്തമായി പ്രണയിക്കുന്നു എന്നാണ് വിജയ് വർമ പറഞ്ഞത്.
Read More: ആദ്യ ഓഡീഷനിൽ ഷാറൂഖ് ഖാൻ നിരാശപ്പെടുത്തി: – ഹേമമാലിനി
ഒരു അഭിമുഖത്തിലായിരുന്നു തമന്നയോടുള്ള പ്രണയത്തേക്കുറിച്ച് താരം വാചാലനായത്. ‘ഞാന്‍ ഏറെ സന്തോഷവാനാണ്. അവളെ ഞാന്‍ ഭ്രാന്തമായി പ്രണയിക്കുന്നു. വില്ലന്‍ കാലഘട്ടം കഴിഞ്ഞു, പ്രണയകാലത്തേക്ക് എത്തി. എന്നാണ് ഇതിനെ ഞാന്‍ വിളിക്കാന്‍ ആഗ്രഹിക്കുന്നത്.’- വിജയ് വര്‍മ പറഞ്ഞു.
നെറ്റ്ഫ്ളിക്സ് സീരീസായ ലസ്റ്റ് സ്റ്റോറീസിന്റെ ഷൂട്ടിങ്ങിനിടെയാണ് തമന്നയും വിജയ് വര്‍മയും പ്രണയത്തിലാവുന്നത്. തുടര്‍ന്ന് ഫിലിം കമ്പാനിയന് നല്കിയ അഭിമുഖത്തില്‍ പ്രണയത്തെക്കുറിച്ച് തമന്ന തുറന്നു പറയുകയായിരുന്നു. വിജയ് വര്‍മ തന്റെ ഹാപ്പി പ്ലെയ്സാണ് എന്നാണ് താരം പറഞ്ഞത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം