ആവശ്യമായ ചേരുവകൾ
വെള്ളം-1/2 ലിറ്റർ
കറുവപ്പട്ട 2എണ്ണം
തക്കോലം 1
കുരുമുളക് 8 എണ്ണം
ഏലക്ക 4 എണ്ണം
പെരുംജീരകം 1/2 ടീസ്പൂൺ
ചായപ്പൊടി 1/2 ടീസ്പൂൺ
ഓരോ ഗ്ലാസിനും –
ഇഞ്ചി 1 വലിയ കഷ്ണം
തേൻ 2 ടീസ്പൂൺ
നാരങ്ങയുടെ നീര് 1/2 ടീസ്പൂൺ
പുതിനയില
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ വെള്ളം ചൂടാക്കി കുരുമുളക്, കറുവപ്പട്ട, തക്കോലം, പെരുംജീരകം, ഏലക്ക എന്നിവ ചേർക്കുക.
ഇത് 5-7 മിനിറ്റ് തിളപ്പിക്കുക, തുടർന്ന് ചായപ്പൊടി ചേർക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍ മസാലയുടെ പരമാവധി രുചി ചായയ്ക്ക് കിട്ടും. ഇഞ്ചി കഷണങ്ങൾ ചതച്ച് ഒരു ഗ്ലാസിലേക്ക് ചേർക്കുക. തേൻ, നാരങ്ങ നീര്, പുതിന എന്നിവയും ചേര്‍ക്കുക. ഇതിലേക്ക് നേരത്തേ തയാറാക്കിയ മസാല ചായ ഒഴിക്കുക. ചൂടോടെ കുടിക്കുക.
Read also: രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
ക്ഷീണം മാറ്റാൻ ഇനി ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കിയാലോ
നല്ല ജീരകത്തിന്‍റെ ഗുണങ്ങൾ അറിയാം
തടി കുറയ്ക്കാൻ പല വഴികൾ തേടുന്നവരാണോ? ഇതൊന്ന് പരീക്ഷിക്കു
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക