ആവശ്യമായ ചേരുവകകൾ
ദശക്കട്ടിയുള്ള മീൻ – ഒന്ന്
സവാള 1 – ചെറിയ ചതുര കഷ്ണങ്ങളായീ മുറിച്ചത്
ചെറിയുള്ളി – 6,7 എണ്ണം
തക്കാളി – 1
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -ഒരു ടേബിൾ സ്പൂൺ
പച്ചമുളക് ചെറുതായി അരിഞ്ഞത് – ഒരു ടേബിൾ സ്പൂൺ
കറിവേപ്പില ചെറുതായി അരിഞ്ഞത് – ഒരു ടേബിൾ സ്പൂൺ
തേങ്ങയുടെ ഒന്നാം പാൽ – ഒരു കപ്പ്
പച്ചമാങ്ങാ ഗ്രേറ്റ് ചെയ്തത് – 1/ 2
മുളക് പൊടി – രണ്ടു ടേബിൾ സ്പൂൺ
പെരുംജീരകം പൊടിച്ചത് – അര ടീസ്പൂൺ
മഞ്ഞൾ പൊടി – അര ടീസ്പൂൺ
ഉലുവ പൊടി – കാൽ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – ആവശ്യത്തിന്
വാഴയില – രണ്ടെണ്ണം വാട്ടിയെടുത്തത്, കെട്ടാനുള്ള വാഴനാരുകളും (മീൻ പൊള്ളിച്ചെടുക്കാൻ)
തയാറാക്കുന്ന വിധം
വൃത്തിയാക്കിയ മീൻ നന്നായി കത്തി കൊണ്ട് വരഞ്ഞു ഒരു ടേബിൾ സ്പൂൺ മുളക് പൊടിയും, കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും കാൽ ടീസ്പൂൺ പെരുംജീരകം പൊടിയും ഉപ്പും പകുതി ഇഞ്ചി വെളുത്തുള്ളി പേസ്റ്റും കൂടി മിക്സ് ആക്കി മീനിൽ തേച്ചു പിടിപ്പിച്ചു അരമണിക്കൂർ വയ്ക്കുക
ശേഷം ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് വറുത്തു വയ്ക്കുക (നന്നായി മൊരിഞ്ഞു പോകാതെ ശ്രദ്ധിക്കണം).
മീൻ വറുത്ത അതെ വെളിച്ചെണ്ണയിൽ സവാളയും ചെറിയുള്ളിയും ഇളം ബ്രൗൺ ആകുന്നതു വരെ വഴറ്റുക. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് ഒന്ന് മൊരിയുന്നതു വരെ വഴറ്റുക.
ഇതിലേക്ക് പച്ചമുളകും കറിവേപ്പിലയും അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റി അതിലേക്കു മുളക് പൊടിയും, മഞ്ഞൾ പൊടിയും, പെരുംജീരകം പൊടിയും ചേർത്ത് മൂത്തു വരുമ്പോൾ ഉലുവപ്പൊടി ചേർത്ത് ഇളക്കുക.
ഇതിലേക്ക് ഗ്രേറ്റ് ചെയ്തു വച്ച മാങ്ങയും തക്കാളിയും ചേർത്ത് മൂടി വച്ച് അഞ്ചു മിനിറ്റ് വേവിച്ചെടുക്കുക.
ഇതിലേക്ക് തേങ്ങാപാൽ ചേർത്ത് ഇളക്കി തിളച്ചു വരുമ്പോൾ ആവശ്യമെങ്കിൽ ഉപ്പ് ചേർക്കുക.
മസാല നല്ല തിക്ക് ആയാൽ ഓഫ് ചെയ്യാം. ഇനി തീയിൽ വാട്ടിയെടുത്ത വാഴയില എടുത്തു കുറച്ചു മസാല നിരത്തി അതിനു മുകളിൽ വറുത്ത മീൻ ഒരെണ്ണം വച്ച് അതിനു മുകളിൽ മസാല വീണ്ടും നിരത്തുക.
മീനിനെ മസാല കൊണ്ട് പൊതിയണം. ശേഷം ഇല മടക്കി പൊതി പോലെ ആക്കി വാട്ടിയ വാഴനാര് കൊണ്ട് കെട്ടി വയ്ക്കുക.
ഇനിയൊരു പാൻ വച്ച് അല്പം വെളിച്ചെണ്ണ തൂവി അതിൽ വാഴയിലയിൽ പൊതിഞ്ഞു കെട്ടി വച്ചിരിക്കുന്ന മീൻ വച്ച് തിരിച്ചും മറിച്ചും ഇട്ടു ഇല നന്നായി മൊരിഞ്ഞു വരുന്നത് വരെ പൊള്ളിച്ചെടുക്കുക.
സ്വാദേറിയ മീൻ പൊള്ളിച്ചത് റെഡി.
Read also: Biryani tea | ബിരിയാണി ചായ ഉണ്ടാക്കാം
രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
ക്ഷീണം മാറ്റാൻ ഇനി ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കിയാലോ
നല്ല ജീരകത്തിന്റെ ഗുണങ്ങൾ അറിയാം
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക