പൊടിപടലങ്ങളും അതുപോലെ വിയർപ്പും എല്ലാം തലയിൽ അടിഞ്ഞുകൂടി ഉണ്ടാകുന്ന അഴുക്കുകൾ ആണ് പ്രധാനമായും പേൻ ശല്യം കൂട്ടുന്നതിന് കാരണമാകുന്നത്.കുട്ടികളുടെ തലയിൽ കൂടുതൽ ആയി നമ്മുക്ക് ഇത് കാണാവുന്നതാണ്.കളിച്ചു നടക്കുന്ന കുട്ടികളിൽ തലയിൽ അടിഞ്ഞുകൂടുന്ന ഇത്തരം അഴുക്കുകൾ പേനുകളുടെ എണ്ണം വർധിപ്പിക്കുന്നു ഇതുകൊണ്ടുതന്നെ കുട്ടികളിൽ ചൊറിച്ചിൽ ഉണ്ടാക്കുകയും തലയിൽ മുറിവ് വരെ ഉണ്ടാകുന്നതിനും കാരണമാകുന്നു.
പേനുകളുടെ പ്രധാന ആഹാരം എന്ന് പറയുന്നത് തന്നെ തലയിലെ ചോരയാണ്.തലയോട്ടിയിലെ രക്തം കുടിക്കുന്നത് നിസ്സാരമായി കാണേണ്ടതില്ല വളരെ അപകടം പിടിച്ച ഒന്നാണിത്.വളരെ പെട്ടെന്ന് തന്നെ പ്രകൃതി ദത്തമായി നമ്മുക്ക് പേൻ ശല്യം മാറ്റാവുന്നതാണ് .കുറച്ചു സമയം മാറ്റിവെച്ചാൽ തന്നെ നമ്മുക്ക് പേൻ ശല്യത്തിൽ നിന്ന് മുക്തിനേടാം.
വേപ്പണ്ണ ഇങ്ങനെ ചെയ്തനോക്കാം
വേപ്പണ്ണ പേൻ ശല്യം ഒഴിക്കുന്നതിന് വളരെ നല്ലതാണ്.അത്യാവശ്യമായ വേപ്പണ്ണ എടുത്ത് നിങ്ങളുടെ മുടിയിലും തലയോട്ടിയിലും നന്നായി തേച്ചുപിടിപ്പിക്കുക.നന്നായി മസ്സാജ് ചെയ്ത്കൊടുക്കുന്നതും നല്ലതാണ്.അതിനു ശേഷം തലമുടി നന്നായി ചീപ് വെച്ച് നന്നായി ചീന്തിയെടുക്കാം.ഇതിലൂടെ പേൻ കൊഴിഞ്ഞു പോകുന്നതിനു സഹായിക്കും.
Read more :
. ഇനി പലഹാരം വറുക്കുമ്പോൾ പാത്രത്തിൽ കരിഞ്ഞു പിടിച്ചിരിക്കില്ല
. ഫ്രിഡ്ജിൽ വയ്‌ക്കണ്ട ഈ തോരൻ 3 ദിവസം വരെ കേടാകില്ല: എളുപ്പത്തിലുണ്ടാക്കാം അടിപൊളി തോരൻ
. എന്നും ഒരേരീതിയിൽ ചീരയുണ്ടാക്കി മടുത്തോ ?ഇങ്ങനെ ഒന്ന് ഉണ്ടാക്കിനോക്കു
. Venpongal and Tomato Chutney | തമിഴ്നാട് സ്പെഷ്യൽ വെൺപൊങ്കലും തക്കാളി ചട്നിയും
മുടിയുടെ വളർച്ചക്കും വേപ്പണ്ണ വളരെയധികം ഉപകാരപ്രദമാണ്.അതിനുശേഷം താളിയോ ഹെർബൽ ഷാംപൂ ഉപയോഗിച്ചോ കഴുകിക്കളയാവുന്നതാണ്.പേൻ ശല്യം ഒഴിവാകുന്നതുവരെ നമ്മുക്ക് ഈ രീതി ഉപയോഗിക്കാവുന്നതാണ്.അതിരൂക്ഷമായിട്ടാണ് പേൻ ഉള്ളതെങ്കിൽ ബേബി ഓയിൽ ഉപയോഗിക്കുന്നതും നല്ലതാണ്.
പേൻ ശല്യം ഒഴിവാക്കാൻ ബേബി ഓയിലിനു കഴിവുണ്ടെന്ന് അറിയാമോ? രാത്രി കിടക്കുന്നതിനു മുൻപ് തലയിൽ ബേബി ഓയിൽ തേച്ച് കിടന്നിട്ട് രാവിലെ തലമുടി നന്നായി കഴുകുന്നതും നല്ലതാണ്.അതിനു വേപ്പ് ഉപയോഗിച്ചുകൊണ്ടുള്ള ഷാംപൂ ഉപയോഗിക്കുന്നതും നല്ലതാണ്.നല്ലതുപോലെ പേൻ ശല്യം കുറയുന്നതിന് കാരണമാകുന്നു.