ആവശ്യമായ ചേരുവകൾ
റോസാപൂവ് -200 ഗ്രാം
വെള്ളം – 200 മില്ലി
പഞ്ചസാര – 2 കപ്പ് / 500ഗ്രാം
നാരങ്ങ നീര് – 1/2 സ്പൂൺ
ബീറ്റ്റൂട്ട് – 1
തയാറാക്കുന്ന വിധം
റോസാപ്പൂവിന്റെ ഇതളുകൾ നന്നായി കഴുകിയതും ഒരു ബീറ്റ്റൂട്ട് കഷണവും പ്രഷർ കുക്കറിൽ ഇട്ട് 5 വിസിൽ വരെ വേവിക്കുക.
വേവിച്ച ശേഷം ഇത് അരിച്ചെടുക്കുക. വേവിച്ച ബീറ്റ്റൂട്ട് അരച്ച് ജ്യൂസ് എടുക്കുക, അതിൽ നിന്നും വെള്ളം അരിച്ചെടുക്കുക.
250 മില്ലി (1 കപ്പ് )ലായനി ലഭിക്കും. ഇതിൽ 2 കപ്പ് പഞ്ചസാര ചേർത്ത് ചെറു തീയിൽ ചൂടാക്കുക. മുകളിൽ പതഞ്ഞു വരുന്ന വെളുത്ത പദാർത്ഥം മാറ്റണം. 15 മിനിറ്റ് കഴിയുമ്പോൾ 1/2സ്പൂൺ നാരങ്ങ നീര് ചേർക്കാം. ആവശ്യമെങ്കിൽ റോസ് എസൻസ് 2 തുള്ളി ചേർക്കുക.
ഒട്ടുന്ന പാകം ആകുമ്പോൾ തീ അണയ്ക്കാം. റോസ് സിറപ്പ് റെഡി, ഇത് 6 മാസത്തിൽ അധികം സൂക്ഷിക്കാം. പാലിലോ വെള്ളത്തിലോ ചേർത്ത് കുടിക്കാം.
ഒരു സ്പൂൺ റോസ് സിറപ്പ് ഒരു ഗ്ലാസ് പാലിൽ ചേർത്ത് റോസ് മിൽക്ക് തയാറാക്കാം
Read more :
- മാര്‍ച്ച് 3 ലോക കേള്‍വി ദിനം: കേള്‍വിക്കുറവ് ഉണ്ടെങ്കില്‍ എത്രയും വേഗം കണ്ടുപിടിച്ച് ചികിത്സിക്കണം
- രണ്ടാം ദിനവും സർക്കാർ ജീവനക്കാർക്കു ശമ്പളം നൽകാനായില്ല; ഇതുവരെ ശമ്പളം മുടങ്ങിയത് മൂന്നര ലക്ഷത്തോളം ജീവനക്കാർക്ക്
- മതിയായ കാരണമില്ലാതെ മെഡിസെപ്പ് ക്ലെയിം നിരസിച്ചു: ചികിത്സാച്ചെലവും നഷ്ടപരിഹാരവും നൽകണമെന്ന് കോടതി
- പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ഇന്ന്; 23.28 ലക്ഷം കുട്ടികള്‍; 23,471 ബൂത്തുകള്‍; അര ലക്ഷത്തോളം ആരോഗ്യപ്രവർത്തകർ
- സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്; 12 ജില്ലകളിൽ യെല്ലോ അലർട്ട്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ