അലര്‍ജി പോലുള്ള പ്രശ്‌നങ്ങള്‍ പലരേയും അലട്ടുന്ന ഒന്നാണ്. തുമ്മലും ജലദോഷവും തലവേദനയും കഫക്കെട്ടുമെല്ലാം തന്നെ പലര്‍ക്കും ഇതിന്റെ ഭാഗമായി ഉണ്ടാകാറുണ്ട്. പൊതുവേ പൊടി പോലുളളവയാണ് അലര്‍ജിയുണ്ടാക്കാറെങ്കിലും അലര്‍ജിയ്ക്ക് കാരണമാകുന്ന ഒന്നിലേറെ കാരണങ്ങള്‍ ഉണ്ടെന്നതാണ് വാസ്തവം. അലര്‍ജിയുളളവര്‍ക്ക് പൊതുവേ കാലാവസ്ഥാ മാറ്റങ്ങളും ഏറെ പ്രശ്‌നമുണ്ടാക്കുന്നതായിരിയ്ക്കും. അലര്‍ജിയ്ക്ക് പല മരുന്നുകളും ചികിത്സാവിധികളുമെല്ലാമുണ്ട്. എന്നാല്‍ പരിഹാരമായി ചെയ്യാവുന്ന ചില നാട്ടുവൈദ്യങ്ങളുമുണ്ട്.
മുക്കുറ്റി
ഇത്തരത്തിലെ നാട്ടുവൈദ്യങ്ങളില്‍ ഒ്ന്നാണ് മുക്കുറ്റി ഉപയോഗിച്ചുള്ള ഒന്ന്. മുക്കുറ്റിയ്‌ക്കൊപ്പം കുരുമുളകും ഈ നാട്ടുവൈദ്യത്തില്‍ പെടുന്ന ഒന്നാണ്. മുക്കുറ്റി നമ്മുടെ തൊടിയിലും മറ്റും വളരുന്ന ഔഷധസസ്യമാണ്. മഴക്കാലത്ത് ഇത് ധാരാളമായി കണ്ടുവരുന്നു. പ്രമേഹമുള്‍പ്പെടെയുള്ള പല രോഗങ്ങള്‍ക്കും മരുന്നായി ഉപയോഗിയ്ക്കാവുന്ന ഒന്നാണിത്. അലര്‍ജിയ്ക്കും ഇതേറെ നല്ലതാണ്. കര്‍ക്കിടക്കാലത്ത് മുക്കുറ്റി അരച്ച് നെറ്റിയില്‍ തൊടുന്ന ശീലം പണ്ടുകാലത്തുണ്ടായിരുന്നു. ഇത് നാഡികളുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നവെന്നതാണ് ഈ രീതിയ്ക്ക് പുറകിലെ ആരോഗ്യവാസ്തവം.
കുരുമുളക്
കുരുമുളക് പല രോഗങ്ങള്‍ക്കും മരുന്നായി ഉപയോഗിച്ച് വരുന്ന ഒന്നാണ്. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാനും കോള്‍ഡ്, പനി പോലുള്ള പല രോഗങ്ങള്‍ക്കും ഇത് മരുന്നായി ഉപയോഗിച്ച് വരാറുണ്ട്. വയറിന്റെ ആരോഗ്യത്തിനും ഇത് നല്ലതാണ്. ശരീരത്തിലെ അലര്‍ജിയ്ക്ക് കാരണമാകുന്ന ഘടകങ്ങളെ പ്രതിരോധിയ്ക്കാനും ശരീരത്തിന് പ്രതിരോധശേഷി നല്‍കാനും സഹായിക്കുന്ന ഒന്നാണ് കുരുമുളക്.
ഈ ഒറ്റമൂലിയ്ക്കായി
ഈ ഒറ്റമൂലിയ്ക്കായി 5 മുക്കുറ്റിയാണ് വേണ്ടത്. ഇത് സമൂലം വേണം. അതായത് വേരോടെ മുഴുവന്‍ ചെടി. ഇതിനൊപ്പം 5 കുരുമുളകും വേണം. മുക്കുറ്റി നല്ലതുപോലെ കഴുകി വൃത്തിയാക്കിയ ശേഷം ഉപയോഗിയ്ക്കുക. ഇവ രണ്ടും ചേര്‍ത്ത് നല്ലതുപോലെ അരച്ച് ഒരു ഉരുളയാക്കി മാറ്റുക. ഇത് രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കാം. ഇത് അടുപ്പിച്ച് 41 ദിവസം ചെയ്യണം. എന്നാലേ ഗുണം ലഭിയ്ക്കൂ.
Read More…..
- വയസ്സ് 30 കഴിഞ്ഞോ? എങ്കിൽ ഈ കാര്യങ്ങൾ ഉറപ്പായും ചെയ്യണം
- ശരീരത്തിലെ ചൂട് സ്വാഭാവികമായി കുറയ്ക്കാൻ , അറിഞ്ഞിരിക്കാം ഇവയെല്ലാം
- കക്ഷത്തിലെ കറുപ്പ് നിങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുവോ? ഇതാ ചില പൊടികൈകൾ
- ഗർഭകാലത്ത് ഈ ഭക്ഷണങ്ങൾ ഉറപ്പായും കഴിച്ചിരിക്കണം
- ചർമ്മത്തിൽ ചുളിവുകൾ വീഴാതിരിക്കാൻ വീട്ടിൽ തന്നെയുണ്ട് പ്രതിവിധി: ഇവ ശീലമാക്കൂ
ച്യവനപ്രാശം
ഇത് കഴിച്ച ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ് മാത്രം ഭക്ഷണം കഴിയ്ക്കാം. ഇത് കഴിയ്ക്കുമ്പോള്‍ ച്യവനപ്രാശം കഴിയ്ക്കുന്നതും നല്ലതാണ്. ഇതിനൊപ്പമല്ല, രാത്രിയോ രാവിലെ പ്രാതലിനൊപ്പമോ ച്യവനപ്രാശം കഴിയ്ക്കാം.നല്ല ഗുണനിലവാരമുള്ളത് തോന്നി വാങ്ങിക്കഴിയ്ക്കാം. 41 ദിവസം തുടര്‍ച്ചയായി ഈ ഒറ്റമൂലി പ്രയോഗം നടത്തുന്നത് അലര്‍ജിയ്ക്ക് പരിഹാരമാകുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രായമായവര്‍ക്കുമെല്ലാം ഉപയോഗിയ്ക്കാവുന്ന ഒന്നാണിത്.