ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കാൻ ഇടയുള്ള രോഗമാണ് ക്യാൻസർ. കൃത്യമായ സമയത്ത് രോഗം കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ കുടല്‍ അര്‍ബുദം ജീവന് തന്നെ ഭീഷണിയായേക്കാം. കരള്‍, ശ്വാസകോശം, മസ്തിഷ്‌കം, ലിംഫ് നോഡുകള്‍ എന്നിവയുള്‍പ്പെടെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ഇത് വ്യാപിക്കാന്‍ സാധ്യതയുണ്ട്. പ്രാരംഭ ഘട്ടത്തിൽ ക്യാൻസർ കണ്ടെത്തുന്നത് ജീവൻ രക്ഷിക്കാൻ സഹായിക്കുന്നു. വൻകുടലിൽ എവിടെയും കാണപ്പെടുന്ന ക്യാൻസറാണ് കുടൽ ക്യാൻസർ.
കുടൽ ദഹനവ്യവസ്ഥയുടെ ഭാഗമാണ്. ഇത് ഭക്ഷണത്തിൽ നിന്ന് വെള്ളം ആഗിരണം ചെയ്യാനും ശരീരത്തിൽ നിന്ന് ഭക്ഷണ മാലിന്യങ്ങൾ നീക്കം ചെയ്യാനും സഹായിക്കുന്നു. ജനിതക മാറ്റങ്ങൾ, ജീവിതശൈലി, പാരിസ്ഥിതിക ഘടകങ്ങൾ എന്നിവയെല്ലാം കുടൽ ക്യാൻസർ ഉണ്ടാകുന്നതിനുള്ള ചില കാരണങ്ങളാണ്.
യഥാസമയം രോഗം കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ കുടൽ അർബുദം ജീവന് തന്നെ ഭീഷണിയായേക്കാം. കരൾ, ശ്വാസകോശം, മസ്തിഷ്‌കം, ലിംഫ് നോഡുകൾ എന്നിവയുൾപ്പെടെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ഇത് വ്യാപിക്കാൻ സാധ്യതയുണ്ട്. 50 വയസ് കഴിഞ്ഞവർ, പുകവലിക്കുന്നവർ, അമിതവണ്ണമുള്ളവർ എന്നിവരിലാണ് കുടൽ ക്യാൻസർ പിടിപെടാനുള്ള സാധ്യത കൂടുതൽ.
- Read More…..
- രാത്രിയിൽ ഉറക്കമില്ലേ? ഇതൊന്നു പരീക്ഷിച്ചു നോക്കു; 15 മിനിറ്റിനകം നല്ല ഉറക്കം ലഭിക്കും
- ഓടിക്കൊണ്ടിരുന്ന സ്വിഫ്റ്റ് ബസിൽനിന്ന് ചാടാൻ ശ്രമിച്ച് യുവാവ്; ജീവനക്കാരും യാത്രക്കാരും ചേർന്ന് തടഞ്ഞു
- മാറിടത്തില്‍ പാഡ് ഉപയോഗിക്കേണ്ടി വന്നു: സര്‍ജറി ചെയ്യാനും റെഡിയായിരുന്നു: വെളിപ്പെടുത്തലുമായി സമീറ റെഡ്ഡി|Sameera Reddy
- താരൻ കാരണം മുടി കൊഴിച്ചിലും ചൊറിച്ചിലുമുണ്ടോ? ഏത് താരനെയും ദിവസങ്ങൾക്കുള്ളിൽ അകറ്റാൻ സഹായിക്കും അമ്മമാരുടെ ഈ ട്രിക്കുകൾ
- ശരീരത്തു വരുന്ന ഈ മാറ്റങ്ങൾ നിസ്സാരമായി കാണരുത്: കരൾ രോഗത്തിന്റെ മുന്നറിയിപ്പുകളാണിവ
കുടൽ കാൻസറിൻ്റെ അധികം ആരും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ലക്ഷണങ്ങളിലൊന്ന് അനീമിയയാണ്. കുടൽ അർബുദം ശരീരത്തിൽ ഇരുമ്പിൻ്റെ അഭാവത്തിന് കാരണമാകും. ഇത് വിളർച്ചയ്ക്ക് കാരണമാകും. തുടർന്ന് ചർമ്മത്തിൽ ചില ലക്ഷണങ്ങൾ പ്രകടമാകാം. വരണ്ടതും വിളറിയതുമായ ചർമ്മമാണ് ആദ്യത്തെ ലക്ഷണമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. എപ്പോഴും വളരെ ക്ഷീണം അനുഭവപ്പെടുന്നതും ശ്വാസതടസ്സവും തലവേദനയും അനുഭവപ്പെടുന്നതുമാണ് മറ്റൊരു ലക്ഷണം.
കുടൽ ക്യാൻസറിൻ്റെ ലക്ഷണങ്ങൾ
മലബന്ധം അനുഭവപ്പെടുക
മലത്തിൽ രക്തം കാണുക.
വയറ്റിൽ മുഴ കാണുക.
വിശപ്പില്ലായ്മ
പെട്ടെന്ന് ഭാരം കുറയുക.