×

ശരീരത്തിൽ കൊളസ്‌ട്രോൾ കൂടുന്നതിന്റെ മുന്നറിയിപ്പുകൾ എന്തെല്ലാം?

google news
sdcdsfcvd
കൊളസ്‌ട്രോൾ കൂടുന്നത് ഹൃദയത്തിനു പല വിധ അസുഖങ്ങളുണ്ടാകുവാൻ കാരണമാകും. ഇന്നത്തെ കാലത്തെ ജീവിതശൈലിയും ഭക്ഷണശീലങ്ങളുമാണ് കൊളസ്ട്രോള്‍ വര്‍ധിക്കാന്‍ കാരണം. 

കൊളസ്‌ട്രോൾ കൂടുന്നതിന്റെ ലക്ഷണങ്ങൾ എന്തെല്ലാം? 

 • കാലുകളില്‍ വേദന 
 • മരവിപ്പ്
 •  മുട്ടുവേദന
 •  കഴുത്തിനുപിന്നില്‍ ഉളുക്കുപോലെ കഴപ്പ്
 •  ചര്‍മ്മത്തിന്‍റെ നിറത്തിലുള്ള വ്യത്യാസം
 •  ചര്‍മ്മത്തില്‍ ചൊറിച്ചില്‍
 •  മങ്ങിയ നഖങ്ങള്‍
 •   കണ്ണിന്റെ മൂലകളിൽ കാണുന്ന തടിപ്പ്
 •  തലചുറ്റല്‍
 •  തലവേദന 
 • അമിത ക്ഷീണം 

 കൊളസ്ട്രോൾ കുറയ്ക്കാൻ ശ്ര​ദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

ഒന്ന്

കൊഴുപ്പ് അടങ്ങിയ റെഡ് മീറ്റ് പോലെയുള്ളവയുടെ അമിത ഉപയോഗമാണ് ആദ്യമായി കുറയ്ക്കേണ്ടത്.  ഒപ്പം തന്നെ മധുരവും എണ്ണയും കൂടിയ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 

രണ്ട്

ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങളും ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങളും പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കാം. 

മൂന്ന്

ആരോഗ്യകരമായ ശരീരഭാരം നിലനിർത്തേണ്ടത് കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ സഹായിക്കും. വണ്ണം കൂടിയവരില്‍  കൊളസ്ട്രോള്‍ സാധ്യത കൂടാന്‍ സാധ്യതയുണ്ട്. 

നാല്

പതിവായി വ്യായാമം ചെയ്യുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. 

അഞ്ച്

പുകവലിയും ഒഴിവാക്കുക. പുകവലി നിർത്തുന്നത് കൊറോണറി ധമനികൾക്ക് സംരക്ഷണം നൽകുന്ന നല്ല കൊളസ്ട്രോൾ (എച്ച്ഡിഎൽ) വർധിപ്പിക്കുന്നു. പുകവലി ശ്വാസകോശത്തിനും ഹൃദയത്തിനും ഹാനികരമാണ്. 

ആറ്

അമിത മദ്യപാനവും ഒഴിവാക്കുക. ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഇത് ഗുണം ചെയ്യും.