×

സ്‌ട്രോക്ക് അഥവാ പക്ഷാഘാതം , തിരിച്ചറിയാൻ ഈ മൂന്നു കാര്യങ്ങൾ ശ്രദ്ധിക്കാം

google news
stroke

സ്‌ട്രോക്ക് അഥവാ പക്ഷാഘാതം അറ്റാക്ക് പോലെ പെട്ടെന്ന് സംഭവിയ്ക്കുന്ന ഒന്നാണ്. തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹത്തിന് തടസം നേരിടുന്നത് കൊണ്ടുണ്ടാകുന്ന ഒരു അവസ്ഥയാണിത്. കൃത്യമായ സമയത്ത് ചികിത്സ നല്‍കിയില്ലെങ്കില്‍ ശരീരം തന്നെ തളര്‍ന്ന് പോയേക്കാവുന്ന അവസ്ഥയാണിത്. ഇത് വേ​ഗം തിരിച്ചറിഞ്ഞ് ചികിത്സ കൊടുക്കുന്നതാണ് നല്ലത്. ഈ മൂന്നു കാര്യങ്ങൾ ശ്രദ്ധിച്ചാൽ  പക്ഷാഘാതം മൂലമുണ്ടാകുന്ന അപകടം തടയാം.

സ്‌ട്രോക്ക് ഉണ്ടായാല്‍ ​

സ്‌ട്രോക്ക് ഉണ്ടായാല്‍ അത് സ്‌ട്രോക്ക് തന്നെയാണോ എന്ന് തിരിച്ചറിയുക ഏറെ പ്രധാനമാണ്. കാരണം ഇതുണ്ടായി ആദ്യ മൂന്നുമണിക്കൂറില്‍ തന്നെ ആവശ്യമായ ചികിത്സ തേടിയാല്‍ ഈ അവസ്ഥയില്‍ നിന്നും പൂര്‍ണമായും രക്ഷപ്പെടാനാകും. എന്നാല്‍ ചിലപ്പോള്‍ സ്‌ട്രോക്ക് തിരിച്ചറിയാന്‍ സാധിയ്ക്കാതെ വരുന്നു. ഒരാള്‍ക്ക് അസ്വസ്ഥതയുണ്ടായാല്‍ ഇത് സ്‌ട്രോക്ക് ആണോ എന്ന് ഉറപ്പിയ്ക്കാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട 3 ലക്ഷണങ്ങളുണ്ട്. ഒന്നാമത്തേത് ഈ ബുദ്ധിമുട്ടുണ്ടായ ആളോട് ചിരിയ്ക്കാന്‍ പറയുക. ചിരിയ്ക്കുമ്പോള്‍ വായ കോടുന്നുണ്ടോയെന്ന് നോക്കുക. ചുണ്ടോ വായയോ കോടുന്നുവെങ്കില്‍ ഇതിന് കാരണം സ്‌ട്രോക്ക് വന്നതാാകാം.

chungath1

വാക്കുകള്‍ ക്ലിയറല്ലെങ്കില്‍​
അടുത്തത് ഇവരോട് ഒന്നു മുതല്‍ പത്തുവരെ തുടര്‍ച്ചയായി എണ്ണുവാന്‍ ആവശ്യപ്പെടുക. ഇതിന് സാധിയ്ക്കുന്നുവെങ്കില്‍ ഇത് സ്‌ട്രോക്കാവില്ല. അതേ സമയം എണ്ണുമ്പോള്‍ വാക്കുകള്‍ ക്ലിയറല്ലെങ്കില്‍, അതായത് കുഴഞ്ഞു പോകുന്നുവെങ്കില്‍ ഇത് സ്‌ട്രോക്ക് ലക്ഷണമായി കണക്കാക്കാം.

​കയ്യ് ഉയര്‍ത്താന്‍ സാധിയ്ക്കാതെ വരുന്നുവെങ്കില്‍
അടുത്തതായി ഇവരോട് ഇരു കൈകളും ഉയര്‍ത്താന്‍ ആവശ്യപ്പെടുക. ഇതിന് സാധിയ്ക്കുന്നുവെങ്കില്‍ കുഴപ്പമില്ല. എന്നാല്‍ അതേ സമയം ഏതെങ്കിലും ഭാഗത്തെ കയ്യ് ഉയര്‍ത്താന്‍ സാധിയ്ക്കാതെ വരുന്നുവെങ്കില്‍ ഇത് സ്‌ട്രോക്ക് ലക്ഷണമാകാം. സ്‌ട്രോക്ക് ബാധിച്ച ഭാഗത്തെ കയ്യ് ഉയര്‍ത്താന്‍ ഇവര്‍ക്ക് സാധിയ്ക്കാതെ വരുന്നു.

ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും കൂടികാഴ്ച്ച നടത്തി.

ചികിത്സ
ഇത്തരം ലക്ഷണങ്ങളില്‍ എതെങ്കിലും ഒന്നെങ്കിലും ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് തന്നെ അവരെ നല്ല ഹോസ്പിറ്റലില്‍ എത്തിയ്ക്കുകയെന്നതാണ് പ്രധാനം. സ്‌ട്രോക്കുണ്ടായി ആദ്യത്തെ 3 മണിക്കൂറില്‍ ചികിത്സ നല്‍കിയാല്‍ പൂര്‍ണമായും ഇതില്‍ നിന്നും വിടുതല്‍ നേടാന്‍ സാധിയ്ക്കും. ആദ്യമണിക്കൂറുകളില്‍ ടിഷ്യൂ പ്ലാസ്മിനോജെന്‍ ആക്ടിവേറ്റര്‍ എന്ന കുത്തിവയ്പ് നല്‍കിയാല്‍ ബ്രെയിനിലേയ്ക്കുള്ള ബ്ലഡ് ഫ്‌ളോ തടയുന്ന ബ്ലഡ് ക്ലോട്ടുകള്‍ നീക്കാന്‍ സാധിയ്ക്കും.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം