ഉയര്‍ന്ന ബിപി. ഉയര്‍ന്ന രക്തസമ്മർദ്ദം മൂലം ഹൃദയാഘാതം, സ്‌ട്രോക്ക് പോലെയുള്ള നിരവധി ആരോഗ്യ പ്രശ്നങ്ങളും പിടിപെടാം. മാനസിക സമ്മർദ്ദം, അമിതമായ ഉപ്പിന്‍റെ ഉപയോഗം, അമിതവണ്ണം, പുകവലി, മദ്യപാനം, തുടങ്ങിയവ രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നു എന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.
ബിപി കുറയുന്നതിന്‍റെ ലക്ഷണങ്ങള്‍ പലരും നിസാരമായാണ് കാണാറുള്ളത്. രക്തസമ്മർദം 90/60 ലും താഴെ വരുമ്പോഴാണ് ഹൈപ്പോടെൻഷൻ എന്ന അവസ്ഥയായി കണക്കാക്കുന്നത്.
ബിപി കുറയുന്നതിന്റെ പ്രധാന ലക്ഷണങ്ങൾ
- തലകറക്കം
- വീഴാൻ പോകുന്ന പോലെ തോന്നൽ
- പെട്ടെന്ന് ഓര്‍മ്മ നഷ്ടപ്പെടുന്ന പോലെ തോന്നുക
- കാഴ്ച മങ്ങല്‍
- ദാഹം
- ക്ഷീണം
- ഛര്‍ദ്ദി
- ശരീരം തണുക്കുക
- ശ്വസിക്കാന്‍ ബുദ്ധിമുട്ട്
രക്തസമ്മര്‍ദ്ദം താഴാന്‍ പല കാരണങ്ങളുണ്ട്. അതിലൊന്നാണ് ശരീരത്തില്‍ ജലാംശം കുറയുന്നത്. അതിനാല്‍ ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. രക്തം നഷ്ടമാകുമ്പോള്‍, ഹൃദയ സംബന്ധമായ രോഗങ്ങള്‍, പരിക്കുകള്‍, അലര്‍ജി, എന്‍ഡോക്രെയ്ന്‍ രോഗങ്ങള്‍ എന്നിങ്ങനെ പല കാരണങ്ങള്‍ മൂലവും രക്തസമ്മര്‍ദ്ദം കുറയാം.
ചില തരം അലർജികൾ, ചില മരുന്നുകൾ തുടങ്ങിയവയും ഇതിനു കാരണമാകാം. പ്രഷർ കുറഞ്ഞാൽ തലയിലേക്കു മാത്രമല്ല ശരീരത്തിന്റെ വിവിധ അവയവങ്ങളിലേക്കും രക്തമൊഴുക്കു കുറയും. അത് ഹൃദയത്തിന്റെ പ്രവർത്തനത്തെയും വൃക്കയുടെയുമൊക്കെ തകരാറുകൾക്കും കാരണമാകാം. അതിനാല്‍ ബിപി കുറയുന്നത് നിസാരമായി കാണരുത്.
കൊളസ്‌ട്രോൾ കുറയാൻ ഇനി ഗുളിക കഴിക്കണ്ട: ഇവ ശ്രദ്ധിക്കു
രാവിലെ എഴുന്നേൽക്കുമ്പോൾ തലവേദന അനുഭവപ്പെടുന്നുണ്ടോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കു
ശരീരത്തിൽ വിറ്റാമിൻ ഡി കുറഞ്ഞാൽ എങ്ങനെ കണ്ടെത്താം? ഈ ലക്ഷണങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കുക
cancer ശരീരത്തിൽ ഈ ലക്ഷണങ്ങൾ ഉണ്ടോ? ഉറപ്പായും ക്യാൻസറിന്റെ ആരംഭമാകും
നിങ്ങളുടെ ശരീര ഭാരം എത്രയാണ്? ക്യാൻസർ വരാൻ സാധ്യത ഏതൊക്കെ ശരീര ഭാരത്തിനാണ്?