കോഴിക്കോട്: താമരശേരി ചുരത്തിലെ ഗതാഗതകുരുക്കിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ. ചുരത്തിൽ കുട്ടികളും വയോധികരും അനുഭവിക്കുന്നത് നഗ്നമായ മനുഷ്യാവകാശ ലംഘനമാണ്. ഗതാഗത കുരുക്കിന് പ്രായോഗിക പരിഹാരം കണ്ടേതീരൂവെന്ന് മനുഷ്യാവകാശ കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സൺ കെ. ബൈജു നാഥ് പറഞ്ഞു.
കോഴിക്കോട്, വയനാട് കലക്ടർമാരും ജില്ലാ പൊലീസ് മേധാവിമാരും കർശനമായി ഇടപെടണമെന്നും കൂടുതലായി സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ അറിയിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു.
അതേസമയം, താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ബദൽ പാതകൾ വേണമെന്ന ആവശ്യം വീണ്ടും ശക്തമാവുകയാണ്. ബൈപ്പാസും തുരങ്ക പാതയുമുൾപ്പെടെയുള്ള ബദൽ മാർഗങ്ങൾക്കുള്ള നടപടി വേഗത്തിലാക്കണമെന്നാണ് ആവശ്യം.
കഴിഞ്ഞ ദിവസങ്ങളിൽ വാഹനങ്ങൾ മണിക്കൂറുകളോളം ചുരത്തിൽ കുടുങ്ങിയതിന് പിന്നാലെയാണ് ബദൽ പാതയെന്ന ആവശ്യം വീണ്ടും സജീവമാകുന്നത്. പൂഴിത്തോട് – പടിഞ്ഞാറത്തറ പാത, ചിപ്ലിത്തോട് മരുതിലാവ് തളിപ്പുഴ ബൈപ്പാസ്, ആനക്കാംപൊയിൽ – കള്ളാടി, മേപ്പാടി തുരങ്കപാത എന്നീ ബദൽ പാതകൾക്കാണ് ആവശ്യമുയരുന്നത്.
താമരശ്ശേരി ചുരത്തില്‍ എട്ടാം വളവില്‍ ലോറി കുടുങ്ങി ഞായറാഴ്ച വൈകീട്ട് മുതല്‍ അര്‍ധരാത്രി വരെ കുരുക്കുണ്ടായിരുന്നു. ഇന്ന് പുലര്‍ച്ചെ മുതല്‍ വീണ്ടും ഗതാഗതം സ്തംഭിച്ചു. അവധിയാഘോഷിക്കാനെത്തിയ വിനോദസഞ്ചാരികളും ചുരത്തില്‍ കുടുങ്ങി. മണിക്കൂറുകള്‍ നീണ്ട വരിയിലാണ് യാത്രക്കാര്‍.
16 ചക്രമുള്ള ലോറി ചുരത്തിന്റെ വളവില്‍ കുരുങ്ങിയപ്പോള്‍ നന്നാക്കാനാവത്ത സാഹചര്യമുണ്ടാവുകും പിന്നീട് ക്രെയിനുപയോഗിച്ച് എടുത്തു മാറ്റുകയുമായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം