×

രാജ്യസഭാ തെരഞ്ഞെടുപ്പ്; ആദ്യഘട്ട പട്ടിക പുറത്തിറക്കി ബിജെപി

google news
BJP-Flag-1-1024x683
ന്യൂഡല്‍ഹി: ഫെബ്രുവരി 27ന് നടക്കാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിന് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.


ഡോ. ധര്‍മ്മശീല ഗുപ്ത, ഡോ. ഭീംസിങ് എന്നിവര്‍ ബിഹാറില്‍ നിന്നും രാജാ ദേവേന്ദ്രപ്രതാപ് സിങ് ഛത്തീസ്ഗഡില്‍ നിന്നും സുഭാഷ് ബരാല ഹരിയാനയില്‍ നിന്നും ജനവിധി തേടും. നാരായണ കൃഷനാശ ബന്ദാഗെ കര്‍ണാടകത്തില്‍ നിന്ന് മത്സരിക്കും. ആര്‍പിഎന്‍ സിങ്, ഡോ. സുധാംശു ത്രിവേദി, ചൗധരി തേജ് വീര്‍സിങ്, സാധനാ സിങ്, അമര്‍പാല്‍ മൗര്യ, ഡോ. സംഗീത ബല്‍വന്ത്, നവീന്‍ ജയിന്‍ എന്നിവര്‍ യുപിയില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥികളായി മത്സരിക്കും. മുന്‍ എംഎല്‍എ മഹേന്ദ്ര ഭട്ട് ഉത്തരാഖണ്ഡില്‍ നിന്നും മുന്‍ എംഎല്‍എ സമിക് ഭട്ടാചാര്യ ബംഗാളില്‍ നിന്നും രാജ്യസഭയിലേക്ക് ബിജെപി സ്ഥാനാര്‍ത്ഥികളാകും.

പതിനഞ്ച് സംസ്ഥാനങ്ങളിലെ 56 രാജ്യസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഫെബ്രുവരി 27ന് നടക്കും. ഫെബ്രുവരി പതിനഞ്ചാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന ദിനം. 

ബിഹാറിലും മഹാരാഷ്‌ട്രയിലും ആറും ഗുജറാത്തിലും കര്‍ണാടകയിലും നാലും മധ്യപ്രദേശിലും ബംഗാളിലും അഞ്ചും യുപിയില്‍ പത്തും ഒഡീഷയിലും രാജസ്ഥാനിലും ആന്ധ്രയിലും തെലങ്കാനയിലും മൂന്നും സീറ്റുകളിലാണ് വോട്ടെടുപ്പ്.

ഛത്തീസ്ഗഡ്, ഹരിയാന, ഹിമാചല്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ ഓരോ രാജ്യസഭാ സീറ്റുകളിലും ഒഴിവുകളുണ്ട്.

Read more....