×

മാധ്യമപ്രവര്‍ത്തകനായ നിഖില്‍ വാഗ്ലെയുടെ കാറിന് നേരെ ബി.ജെ.പി ആക്രമണം: മുട്ടയേറും കരിഓയില്‍ പ്രയോഗവുമായി പ്രവര്‍ത്തകര്‍

google news
Nv

മുംബൈ: മുതിർന്ന മാധ്യമപ്രവർത്തകൻ നിഖില്‍ വാഗ്ലെയുടെ കാറിന് നേരെ ആക്രമണം. പൂനെയില്‍ പൊതു പരിപാടിക്കായി എത്തിയ നിഖില്‍ വാഗ്ലെവിന്‍റെ കാറിന്റെ ചില്ലുകള്‍ അടിച്ച്‌ തക‍ർത്ത ബിജെപി അനുകൂലികള്‍, കാറിന് നേരെ മുട്ട എറിയുകയും കരിഓയില്‍ ഒഴിക്കുകയും ചെയ്തു.പരിപാടിയില്‍ നിഖില്‍ വാഗ്ലെയെ പങ്കെടുപ്പിക്കുന്നതിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. ഭാരത് രത്ന പ്രഖ്യാപനത്തിന് പിന്നാലെ അദ്വാനിയെയും മോദിയെയുംനിഖില്‍ വാഗ്ലെ വിമർശിച്ചതാണ് ബിജെപി പ്രവര്‍ത്തകരെ ചൊടുപ്പിച്ചത്. ഈ സംഭവത്തിന് പിന്നാലെ നിഖിലിനെതിരെ ബിജെപി പ്രവർത്തകൻ നല്‍കിയ കേസില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

   

Read more....

   

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക