ന്യൂഡൽഹി: രണ്ടാം മോദി സർക്കാർ 2019ൽ അധികാരത്തിൽ വന്നതിന് ശേഷം നടക്കുന്ന എൻഡിഎയുടെ വിശാല യോഗമാണ് ഇന്ന് ഡൽഹിയിൽ ചേരുന്നത്. നഗരത്തിലെ നക്ഷത്ര ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യ പ്രഭാഷണം നടത്തും. 38 പാർട്ടികളാണ് പങ്കെടുക്കുമെന്ന് കരുതുന്നത്. ആം ആദ്മി പാർട്ടിയടക്കം പ്രതിപക്ഷ ഐക്യനിരയിൽ ചേർന്നതോടെയാണ് എൻഡിഎ ശക്തിപ്പെടുത്താനും വിപുലമാക്കാനും ബിജെപി ശ്രമം തുടങ്ങിയത്.
Read More: നാഗാ വീട്ടമ്മയെ കൊലപ്പെടുത്തി, മുഖം വികൃതമാക്കി; 9 പേർ അറസ്റ്റിൽ
പ്രതിപക്ഷ ഐക്യനിരയ്ക്കെതിരെ രൂക്ഷമായ ആക്രമണമാണ് യോഗത്തെക്കുറിച്ച് വിശദീകരിക്കാൻ നടത്തിയ വാർത്താ സമ്മേളനത്തിൽ ബിജെപി ദേശീയാധ്യക്ഷൻ ജെ.പി.നഡ്ഡ നടത്തിയത്. പ്രതിപക്ഷത്തിന് നേതാവോ നയമോ തീരുമാനമെടുക്കാനുള്ള ശേഷിയോ ഇല്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഫോട്ടോയെടുപ്പിന് വേണ്ടി മാത്രമുള്ള പ്രഹസനമാണിത്. സ്വാർഥ രാഷ്ട്രീയതാൽപര്യങ്ങളാണ് അവരെ നയിക്കുന്നത്. പ്രതിപക്ഷനിരയിലെ പകുതിയിലേറെപേർ അഴിമതിക്കേസുകളിൽ ജാമ്യത്തിലുള്ളവരാണ്. 20 ലക്ഷം കോടി രൂപയുടെ അഴിമതിക്കേസുകളാണ് ഉള്ളത്. 2024 ലും എൻഡിഎ സർക്കാർ മോദിയുടെ നേതൃത്വത്തിൽ അധികാരത്തിൽ വരും – നഡ്ഡ പറഞ്ഞു.
ഇന്ത്യ കഴിഞ്ഞ 9 വർഷത്തിനിടെ സർവമേഖലകളിലും കുതിപ്പു നടത്തി. ദാരിദ്ര്യം കുറഞ്ഞു. രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയുള്ള മാതൃകാപരമായ സഖ്യമാണ് എൻഡിഎ. അതിൽനിന്ന് ആരെയും പുറത്താക്കിയിട്ടില്ല. വിശാലമായ ലക്ഷ്യത്തോടെയാണ് ബിജെപിയുടെ നേതൃത്വത്തിൽ എൻഡിഎ മുന്നോട്ടു പോകുന്നത്. അതിനോടു യോജിക്കുന്ന ആർക്കും എപ്പോഴും സഖ്യത്തിലേക്കു വരാമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നു നടക്കുന്ന യോഗത്തിൽ എൻഡിഎയിൽനിന്ന് വിട്ടുപോയ ചെറുകക്ഷികളും അജിത് പവാറിന്റെ എൻസിപി വിഭാഗവും ലോക്ജനശക്തി പാർട്ടി (റാംവിലാസ്) നേതാവ് ചിരാഗ് പാസ്വാനും പങ്കെടുക്കും. ഇന്നലെ ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചിരാഗ് ചർച്ച നടത്തി. റാം വിലാസ് പാസ്വാന്റെ സഹോദരനും കേന്ദ്രമന്ത്രിയുമായ പശുപതി പരസ്, പാർട്ടി പിളർത്തിയശേഷം ചിരാഗുമായി അസ്വാരസ്യത്തിലാണ്. ഇരു വിഭാഗങ്ങളും തമ്മിൽ ലയിക്കണമെന്ന ബിജെപിയുടെ നിർദേശം അമിത്ഷാ മുന്നോട്ടു വച്ചതായാണ് വിവരം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം