ശ്രീനഗര്‍: ജമ്മു കശ്മീര്‍ പൂഞ്ച് ജില്ലയിലെ സിന്ധാര മേഖലയില്‍ നാല് പാക് ഭീകരരെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. ഇന്ന് പുലര്‍ച്ചെ ജമ്മു കാശ്മീരിലെ പൂഞ്ച് മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. സുരക്ഷാ സേന നടത്തിയ സംയുക്ത ഓപറേഷനിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. ഇവരില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തു. കൊല്ലപ്പെട്ട നാല് പേരും പാകിസ്ഥാനില്‍ നിന്നുള്ളവരാണെന്നാണ് വിലയിരുത്തല്‍. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ സൈന്യവും, രാഷ്ട്രീയ റൈഫിള്‍സും, ജമ്മു കാശ്മീര്‍ പോലീസും സംയുക്തമായി പൂഞ്ച് ജില്ലയിലെ സിന്ധേര മേഖലയില്‍ നടത്തിയ പരിശോധനയിലാണ് ഭീകരരെ കണ്ടെത്തിയത്.
മേഖലയില്‍ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന് സൈന്യത്തിന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. പിന്നാലെ നടത്തിയ തിരച്ചിലിനൊടുവില്‍ തിങ്കളാഴ്ച രാത്രി 11.30ഓടെ സൈന്യവും ഭീകരരും തമ്മില്‍ വെടിവെപ്പുണ്ടായി. സൈന്യം ഡ്രോണുകളും രാത്രി നിരീക്ഷണത്തിനുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. കൊല്ലപ്പെട്ടവരില്‍ നിന്ന് നാല് എ.കെ-47 തോക്കുകള്‍, രണ്ട് പിസ്റ്റളുകള്‍ തുടങ്ങിയവ പിടിച്ചെടുത്തു. ഭീകരാക്രമണ ശ്രമമാണ് തകര്‍ത്തതെന്നും മേഖലയില്‍ നിരീക്ഷണം തുടരുകയാണെന്നും സൈന്യം അറിയിച്ചു. ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ പിന്നീട് പുറത്തുവിടുമെന്ന് ജമ്മു കാശ്മീര്‍ പോലീസ് വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം