ദില്ലി: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരായി പ്രതിപക്ഷ സഖ്യം രൂപീകരിച്ച ‘ഇന്ത്യ’ മുന്നണിയിൽ തർക്കം. പശ്ചിമ ബംഗാളിൽ ഇന്ത്യ സഖ്യത്തിലാണ് നിലവിൽ ഭിന്നതയുണ്ടായിരിക്കുന്നത്.
also read.. മുൻ മന്ത്രി എ.സി മൊയ്തീൻ എംഎൽഎയുടെ വീട്ടിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്
ഉപതെരഞ്ഞെടുപ്പിൽ ഇടത്- കോൺഗ്രസ് സഖ്യം സ്ഥാനാർത്ഥിയെ നിർത്തിയതിലാണ് തർക്കം. നേരത്തെ, ദില്ലിയിൽ കോൺഗ്രസും എഎപിയും തമ്മിലും തർക്കമുണ്ടായിരുന്നു. ഇത് പരിഹരിച്ച് മുന്നോട്ട് പോവുന്നതിനിടയിലാണ് ബംഗാളിലും ഭിന്നതയുണ്ടാവുന്നത്.
ഇന്ത്യ സഖ്യത്തിന്റെ മുംബൈയിലെ യോഗം നടക്കാനിരിക്കെയാണ് ഭിന്നത ഉടലെടുത്തത്. സ്ഥാനാർത്ഥികളുമായി ബന്ധപ്പെട്ട വിഷയത്തിലെ അതൃപ്തി മമത ബാനർജി കോൺഗ്രസിനെ അറിയിച്ചതായാണ് വിവരം. അതേസമയം, അരവിന്ദ് കെജ്രിവാൾ മുംബൈ യോഗത്തിൽ പങ്കെടുക്കും. അതേസമയം, രാഹുല്‍ഗാന്ധിയുടെ ലഡാക്ക് സന്ദർശനം തുടരുകയാണ്.
ഇന്നലെ ലഡാക്കിലെ വിരമിച്ച സൈനീകരെ രാഹുല്‍ സന്ദർശിച്ചിരുന്നു. പാര്‍ട്ടി പ്രവർത്തകരും നേതാക്കളുമായും കൂടിക്കാഴ്ച നടത്തുന്ന രാഹുല്‍ പാങ്ഗോഗ് തടാകത്തിലേക്ക് ബൈക്ക് യാത്രയും നടത്തിയിരുന്നു. ഓഗസ്റ്റ് 25 വരെ രാഹുല്‍ ലഡാക്കിലുണ്ടാകുമെന്നാണ് സൂചന. ലഡാക്കിലെ സന്ദർശനത്തിനിടെ ചൈനയുടെ അതിർത്തിയിലെ കടന്നുകയറ്റത്തെ കുറിച്ചും രാഹുല്‍ വിമർശിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anwesha
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം