×

അഡ്വ. ആ​ളൂ​രി​ന്റെ മു​ൻ​കൂ​ർ​ ​ജാ​​മ്യാ​​പേ​​ക്ഷ നി​​ല​​നി​​ൽ​​ക്കി​​ല്ല; ഹൈകോടതി

google news
wf

കൊ​​ച്ചി: യു​​വ​​തി​​യോ​​ട് അ​​പ​​മ​​ര്യാ​​ദ​​യാ​​യി പെ​​രു​​മാ​​റി​​യെ​​ന്ന കേ​​സി​​ൽ പ്ര​​തി​​യായ അ​​ഭി​​ഭാ​​ഷ​​ക​​ൻ ബി.​​എ. ആ​​ളൂ​​രി​​നെ​​തി​​​രെ ജാ​​മ്യ​​മി​​ല്ലാ വ​​കു​​പ്പ് ചു​​മ​​ത്താ​​ത്ത​​തി​​നാ​​ൽ മു​​ൻ​​കൂ​​ർ ജാ​​മ്യാ​​പേ​​ക്ഷ നി​​ല​​നി​​ൽ​​ക്കി​​ല്ലെ​​ന്ന് ഹൈകോടതി. ജാ​​മ്യ​​മി​​ല്ലാ വ​​കു​​പ്പ്​ ചു​​മ​​ത്തി​​യി​​ട്ടി​​​ല്ലെ​​ന്ന്​ പൊ​​ലീ​​സ് കോടതിയെ അറിയിച്ചിരുന്നു.  എ​​റ​​ണാ​​കു​​ളം സെ​​ൻ​​ട്ര​​ൽ പൊ​​ലീ​​സ്​ ര​​ജി​​സ്റ്റ​​ർ ചെ​​യ്ത കേ​​സി​​ൽ മു​​ൻ​​കൂ​​ർ​​ജാ​​മ്യം തേ​​ടി ആ​​ളൂ​​ർ ന​​ൽ​​കി​​യ ഹ​​ര​​ജി​​യി​​ലാ​​ണ് പൊലീസിന്റെ​ വി​​ശ​​ദീ​​ക​​ര​​ണം. ഇതേതുടർന്ന് ജ​​സ്റ്റി​​സ് പി.​​ജി. അ​​ജി​​ത്കു​​മാ​​ർ ഹ​​ര​​ജി തീ​​ർ​​പ്പാ​​ക്കി.

Read also:  ഹരിത കർമ്മ സേനാംഗത്ത നായയെ വിട്ട് കടിപ്പിച്ചെന്നും മർദിച്ചെന്നും പരാതി

    കേ​സി​ന്‍റെ കാ​ര്യം സം​സാ​രി​ക്കാ​ൻ വ​ന്ന യു​വ​തി​യോ​ട്​ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നാണ് കേസ്. ആ​ളൂ​രി​ന്‍റെ എ​റ​ണാ​കു​ള​ത്തെ ഓ​ഫി​സി​ലെ​ത്തി​യ​പ്പോ​ൾ ക​ട​ന്നു​പി​ടി​ച്ചെ​ന്നും അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നും ആ​രോ​പി​ച്ച് യു​വ​തി എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പൊ​ലീ​സിൽ പരാതി നൽകുകയായിരുന്നു. മു​ൻ​കൂ​ർ നോ​ട്ടീ​സ് ന​ൽ​കാ​തെ അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്ന് കഴിഞ്ഞ ദിവസം ഹൈ​കോ​ട​തി പൊലീസിന് നിർദേശം നൽകിയിരുന്നു. ​

    ത​നി​ക്കെ​തി​രാ​യ പ​രാ​തി വ്യാ​ജ​മാ​​ണെ​ന്ന​ത​ട​ക്കം ചൂ​ണ്ടി​ക്കാ​ട്ടിയാണ് ആ​ളൂ​ർ മു​ൻ​കൂ​ർ ജാ​മ്യ ഹ​ര​ജി​ നൽകിയത്. കോ​ട​തി ന​ട​പ​ടി​ക​ൾ​ക്ക് ഹാ​ജ​രാ​കു​ന്ന​തി​ൽ മു​ട​ക്കം വ​രു​ത്തി​യ ക​ക്ഷി​യോ​ട് വ​ക്കാ​ല​ത്തൊ​ഴി​യു​മെ​ന്ന് അ​റി​യി​ച്ച​താ​ണ് പ്ര​കോ​പ​ന​മെ​ന്നാ​ണ്​ ഹ​ര​ജി​യി​ൽ പ​റ​യു​ന്ന​ത്. ആ​ഴ്ച​യി​ൽ ര​ണ്ട് ഡ​യാ​ലി​സി​സ് ന​ട​ത്തു​ന്ന രോ​ഗി​യാ​ണെ​ന്നും ആ​ളൂ​ർ ചൂ​ണ്ടി​ക്കാ​ട്ടി​യിരുന്നു.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Tags