തിരുവനന്തപുരം:പൊലീസ് നായ കല്യാണിയുടെ മരണത്തിലെ ദുരൂഹത നീങ്ങിയതോടെ മൂന്ന് പൊലീസുകാർക്കെതിരെ നേരത്തെ ശുപാർശ ചെയ്ത വകുപ്പ് തല നടപടി പിൻവലിച്ചേക്കും.നായ ചത്തത് വിഷം ഉള്ളിൽ ചെന്നിട്ടല്ലെന്നും മരണ കാരണം സെപ്റ്റിക് ഹെമറേജ് ആണെന്ന് കെമിക്കൽ റിപ്പോർട്ട്.പൂന്തുറ ഡോഗ് സ്ക്വാഡിലെ എസ്.ഐ ഉണ്ണിത്താൻ, പരിശീലകരായ രഞ്ജിത്ത്, ശ്യാം എന്നിവർക്കെതിരെയാണ് അച്ചടക്കനടപടിക്ക് ശുപാർശ ചെയ്തിരുന്നത്.
പോസ്റ്റുമോർട്ടത്തിലാണ് വിഷം ഉള്ളിൽ ചെന്നതായി ഡോക്ടർ സംശയം പ്രകടിപ്പിച്ചത്. ആഹാരം ദഹിക്കാത്തതിനാലുള്ള ദുർഗന്ധമാണെന്നാണ് നിഗമനം.തിരുവനന്തപുരം സിറ്റി പൊലീസിന്റെ ഡോഗ് സ്ക്വാഡ് അംഗമായിരുന്നു കല്യാണി. കഴിഞ്ഞ വര്‍ഷം നവംബര്‍ 20 നാണ് ഇൻസ്പെക്ടർ റാങ്കിലുള്ള കല്യാണി ചത്തത്.
നായയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് ദുരൂഹതകൾ വഴി തുറക്കുന്നത്. കല്ല്യാണിയുടെ ആന്തരിക അവയവങ്ങളിൽ കണ്ടെത്തിയ വിഷാംശമാണ് സംശയത്തിലേക്ക് വിരല്‍ ചൂണ്ടിയത്. പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ റിപ്പോർട്ട് ചെയ്തതനുസരിച്ചാണ് നായയുടെ ആന്തരിക അവയവങ്ങൾ വിശദമായ രാസ പരിശോധനയ്ക്ക് അയച്ചത്. നായ ചത്തത് വിഷം ഉള്ളിൽ ചെന്നിട്ടല്ലെന്നാണാണ് ഇപ്പോള്‍ പുറത്ത് വന്ന കെമിക്കൽ റിപ്പോർട്ട് വ്യക്തമാക്കുന്നത്.
Read more …..
- ഹരിയാനയിൽ നായബ് സിങ് സെയ്‌നി അടുത്ത മുഖ്യമന്ത്രിയാകും; ജെ.ജെ.പിയിൽ നിന്ന് അഞ്ച് എം.എൽ.എമാർ കൂടി ബി.ജെ.പിയിൽ ചേർന്നു
- ലോകത്തിലെ ഏറ്റവും ധനികനായ യാചകൻ ഇന്ത്യയിൽ : ആസ്തി ഏഴരക്കോടി, താമസം 1.2 കോടി രൂപ വിലമതിക്കുന്ന ഫ്ലാറ്റിലും
- ഗാന്ധിജിയുടെ ആശയങ്ങളാണ് നയിച്ചതെന്ന് പ്രധാനമന്ത്രി:വരും തലമുറക്ക് പ്രചോദനം:ഗാന്ധി സ്മാരക പദ്ധതി ഉദ്ഘാടനം ചെയ്തു
- കേരളത്തിൽ മാത്രമായി CAA നടപ്പാക്കില്ലെന്ന്എന്ത് അധികാരത്തിലാണ് പിണറായി വിജയൻ പറയുന്നത്| k sudhakaran
- സിഎഎയിൽ സംസ്ഥാന സർക്കാരിന് ആത്മാർത്ഥയില്ല വി ഡി സതീശൻ | VD satheesan
പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡോഗ് സ്ക്വാഡ് എസ് ഐ ഉണ്ണിത്താൻ, പട്ടിയെ പരിശീലിപ്പിച്ച രണ്ട് പൊലീസുകാർ എന്നിവർക്കെതിരെയാണ് നടപടി എടുത്തിരുന്നു. ദുരൂഹത നീങ്ങിയതോടെ ഇവര്‍ക്കെതിരെയുള്ള നടപടി പിൻവലിച്ചേക്കും.
സംസ്ഥാന പൊലീസ് മേധാവിയുടെ എക്സലെൻസ് പുരസ്ക്കാരം അടക്കം നിരവധി ബഹുമതികൾ കല്ല്യാണി നേടിയിട്ടുണ്ട്. സേനയിലെ ഏറ്റവും മിടുക്കിയെന്ന പരിവേഷമുള്ള നായക്ക് പൊലീസിനകത്തും പുറത്തും നിരവധി ആരാധകരുണ്ടായിരുന്നു.