×

ഇ-​ബ​സ്: കണക്കുകൾ പുറത്തായതിൽ മ​ന്ത്രി ഗ​ണേ​ഷ്​ കു​മാ​റി​ന്​ അ​തൃ​പ്തി

google news
df
തി​രു​വ​ന​ന്ത​പു​രം: ഇ-​ബ​സ് ന​ഷ്ട​മാ​ണെ​ന്ന്​ താ​ൻ പ​ര​സ്യ​പ്ര​സ്താ​വ​ന ന​ട​ത്തി​യ​തി​ന്​ പി​ന്നാ​ലെ ലാ​ഭ​ക​ര​മെ​ന്ന്​ അ​ടി​വ​ര​യി​ട്ട്​ കെ.​എ​സ്.​ആ​ർ.​ടി.​സി റി​പ്പോ​ർ​ട്ട്​ പു​റ​ത്തു​വ​ന്ന​തി​ൽ മ​ന്ത്രി ഗ​ണേ​ഷ്​ കു​മാ​റി​ന്​ അ​തൃ​പ്തി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ കെ.​എ​സ്.​ആ​ർ.​ടി.​സി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ൽ ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ച മ​ന്ത്രി ഇ​ത്ത​രം പ്ര​വ​ണ​ത​ക​ൾ ആ​വ​ർ​ത്തി​ക്ക​രു​തെ​ന്ന ക‌​ർ​ശ​ന നി‌​ർ​ദേ​ശ​വും ന​ൽ​കി. ഒ​പ്പം റി​പ്പോ​ർ​ട്ട് ചോ​ർ​ന്ന​ത് എ​ങ്ങ​നെ എ​ന്ന് ക​ണ്ടെ​ത്താ​ൻ ഒ​രു എ​ക്സി​ക്യു​ട്ടി​വ് ഡ​യ​റ​ക്ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

 ഇ-​ബ​സി​നെ​തി​രെ മ​ന്ത്രി എ​ടു​ത്ത നി​ല​പാ​ട് സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ ത​ള്ളി​ക്ക​ള​ഞ്ഞി​രു​ന്നു. വി.​കെ. പ്ര​ശാ​ന്ത് എം.​എ​ൽ.​എ​യും തി​രു​വ​ന​ന്ത​പു​രം മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​രും ത​ള്ളി. വ​കു​പ്പി​ലെ ആ​ദ്യ​നീ​ക്കം ത​ന്നെ പാ​ളി​യ മ​ന്ത്രി അ​തി​ന്‍റെ രോ​ഷം ഉ​ദ്യോ​ഗ​സ്ഥ​രോ​ടു കാ​ണി​ക്കു​ക​യാ​യി​രു​ന്നു.

Read also: ബുധനാഴ്ചയിലെ പ​ണി​മു​ട​ക്കി​നെ നേ​രി​ടാ​ൻ ഡൈ​സ്​​നോ​ൺ പ്ര​ഖ്യാ​പി​ച്ച്​ സ​ർ​ക്കാ​ർ

 കെ.​എ​സ്.​ആ​ർ.​ടി.​സി ഇ-​ബ​സു​ക​ളു​ടെ വ​ര​വും ചെ​ല​വും ലാ​ഭ​മോ ന​ഷ്ട​മോ എ​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ വി​ശ​ദ​മാ​യി സ​മ​ർ​പ്പി​ക്കാ​നാ​ണ്​ ഗ​ണേ​ഷ്​ കു​മാ​ർ കെ.​എ​സ്.​ആ​ർ.​ടി.​സി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. മ​ന്ത്രി​ക്ക് ജോ​യ​ന്റ് എം.​ഡി റി​പ്പോ​ർ​ട്ട് ന​ൽ​കു​ന്ന​തി​നു മു​മ്പ് ഇ- ​ബ​സ് ലാ​ഭ​ത്തി​ലാ​ണെ​ന്ന ക​ണ​ക്കു​ക​ൾ പു​റ​ത്തു​വ​ന്ന​താ​ണ്​ മ​ന്ത്രി​യെ ചൊ​ടി​പ്പി​ച്ച​ത്. കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ ത​ന്നെ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടി​ലെ ക​ണ​ക്കു​ക​ളാ​ണ് മ​ന്ത്രി​യു​ടെ വാ​ദ​ങ്ങ​ളെ ത​ള്ളി​ക്ക​ള​യും വി​ധം പു​റ​ത്തു​വ​ന്ന​ത്.

chungath kundara

 ഇ​ല​ക്ട്രി​ക് ബ​സു​ക​ളു​ടെ വ​ര​വ്-​ചെ​ല​വ് ക​ണ​ക്കു​ക​ള്‍ സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍ട്ട് കെ.​എ​സ്.​ആ​ർ.​ടി.​സി, ഗ​താ​ഗ​ത മ​ന്ത്രി​ക്ക്​ കൈ​മാ​റി​യി​ട്ടു​ണ്ട്. റി​പ്പോ​ര്‍ട്ട് പ​ഠി​ച്ച​ശേ​ഷ​മാ​കും തു​ട​ര്‍ന​ട​പ​ടി. വാ​ങ്ങി​യ വി​ല​യും കി​ട്ടു​ന്ന ക​ല​ക്ഷ​നും ത​ട്ടി​ച്ചു​നോ​ക്കു​മ്പോ​ള്‍ ഇ​ല​ക്ട്രി​ക് ബ​സു​ക​ള്‍ ലാ​ഭ​ക​ര​മ​ല്ലെ​ന്നാ​ണ് ഗ​ണേ​ഷ് കു​മാ​റി​ന്‍റെ പ​ക്ഷം. ബി​ജു പ്ര​ഭാ​ക​ര്‍ വി​ദേ​ശ​ത്താ​യ​തി​നാ​ല്‍ ജോ​യ​ന്‍റ് എം.​ഡി പ്ര​മോ​ജ് ശ​ങ്ക​റാ​ണ് മ​ന്ത്രി​ക്ക് റി​പ്പോ​ര്‍ട്ട് കൈ​മാ​റി​യ​ത്. സി​റ്റി സ​ര്‍ക്കു​ല​റി​ന്‍റെ 10 രൂ​പ ടി​ക്ക​റ്റ് എ​ന്ന​ത് അ​ടി​സ്ഥാ​ന ചാ​ര്‍ജാ​ക്കി ഫെ​യ​ര്‍ സ്റ്റേ​ജ് കൊ​ണ്ടു​വ​രു​ന്ന​ത് ആ​ലോ​ച​ന​യി​ലു​ണ്ട്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags