രാഷ്ട്രീയത്തെ വ്യഭിചരിച്ച ആളാണ് ഗണേഷ് കുമാർ, അധികാരത്തിന് വേണ്ടി തിരുവഞ്ചൂര്‍ കാണിച്ച തറവേലയാണ് സോളാര്‍ കേസ്; ​ഗുരുതര ആരോപണങ്ങളുമായി വെള്ളാപ്പള്ളി നടേശന്‍

google news
vellappally nadesan

ആലപ്പുഴ: കേരളാ കോണ്‍ഗ്രസ് ബി നേതാവും എംഎല്‍എയുമായ കെബി ഗണേഷ് കുമാര്‍ വൃത്തികെട്ടവനാണ്, അധികാരത്തിനുവേണ്ടി എന്തും ചെയ്യുമെന്ന്  എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.  പണത്തിനോടും സ്ത്രീകളോടും ആസക്തിയാണെന്നും രാഷ്ട്രീയത്തെ വ്യഭിചരിച്ച ആളാണ് ഗണേഷ് കുമാറെന്നും വെള്ളാപ്പള്ളി പറഞ്ഞു.  അധികാരത്തിന് വേണ്ടി തിരുവഞ്ചൂര്‍ കാണിച്ച തറവേലയാണ് സോളാര്‍ കേസ് എന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. 

enlite ias final advt

ഗണേശിനെ ഒരുകാലത്തും രാഷ്ട്രീയത്തിന്റെ വഴിയേ കൊണ്ടുപോകാന്‍ പറ്റുന്ന ആളല്ല. സ്വഭാവശുദ്ധി അശേഷം ഇല്ല. സാമ്പത്തിക ആസക്തി വളരെ കൂടിയ ആളാണ്. പെണ്ണിനോട് ആസക്തിയുള്ള ആളുമാണ്.  ഈ പകല്‍മാന്യനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നത് അപചയം മാത്രമായിരിക്കുമെന്ന് വെള്ളാപ്പള്ളി പറഞ്ഞു.  

തിരുവഞ്ചൂരിന്റെ പുറത്തുകാണുന്ന കറുപ്പ് തന്നെയാണ് ഉള്ളിലും. മുഖ്യമന്ത്രി സ്ഥാനത്തിനായി അതും അതിലപ്പുറവും ചെയ്യുന്ന ആളാണ് തിരുവഞ്ചൂര്‍. അപ്പോള്‍ കാണുന്നവനെ അപ്പാ വിളിക്കുന്നയാളാണ്. പുറം പോലെ തന്നെയാണ് അകവും. എത്രതവണ ഗ്രൂപ്പുമാറി. ഉമ്മന്‍ചാണ്ടിയുടെ ഒപ്പം നിന്നതുകൊണ്ട് ആഭ്യന്തരമന്ത്രിയായി. ഉമ്മന്‍ചാണ്ടി ക്ഷീണിതനായപ്പോള്‍ കെസി വേണുഗോപാലിന്റെ ആളായി. അവസരത്തിനൊത്ത് മാറി മറിഞ്ഞ നില്‍ക്കുന്ന വല്യൊരു ചാണക്യനാണ് അദ്ദേഹം. ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയവര്‍ കോണ്‍ഗ്രസില്‍ തന്നെയുണ്ടെന്ന് ബോധ്യപ്പെടുമെന്നതിനാലാണ് സിബിഐ അന്വേഷണം വേണ്ടെന്ന് അവര്‍ പറയുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തി; പൂജാരിക്ക് 5 വർഷം കഠിനതടവും 18,000 രൂപ പിഴയും‌

ഫെനി ബാലകൃഷ്ണന്‍ ഭൂലോക തട്ടിപ്പുകാരനാണ്. തനിക്കെതിരെ എന്തുമാത്രം കള്ളക്കഥയാണ് പറയുന്നത്. സോളാര്‍ കേസിലൂടെ അയാള്‍ സമ്പന്നനായി. പുതിയ വീടൊക്കെ വച്ചെന്നാണ് കേള്‍ക്കുന്നത്. ഒരുതവണ പരാതിക്കാരിയെ പരിചയപ്പെടുത്തിയെന്നല്ലാതെ പിന്നീട് യാതൊരു ബന്ധവും അയാളുമായി ഇല്ല. താന്‍ ആരുടെ പേര് എഴുതിചേര്‍ക്കാനോ ഒഴിവാക്കാനോ പറഞ്ഞിട്ടില്ല. ഇപ്പോള്‍ അടഞ്ഞ അധ്യായം എന്തിനാണ് പുറത്തെടുക്കുന്നതെന്ന് മനസിലായിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം