കൊച്ചി: തുടര്‍ച്ചയായി രണ്ടാം മാസവും പാചക വാതക സിലിണ്ടറിന് വില കൂടി. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിനാണ് വില വര്‍ധിപ്പിച്ചത്. 23.50 രൂപ വര്‍ധിച്ചതോടെ കൊച്ചിയില്‍ സിലിണ്ടറിന് 1806.50 രൂപയായി ഉയര്‍ന്നു.ഡല്‍ഹിയില്‍ സിലിണ്ടര്‍ ഒന്നിന് 1960.50 രൂപയാണ് പുതിയ വില. ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് വില വര്‍ധനയില്ല. ഗാര്‍ഹിക ആവശ്യത്തിനുള്ള 14 ‘ കി.ഗ്രാം സിലിണ്ടറിന് 903 രൂപയാണ് നിലവിലെ വില
ഫ്രെബ്രുവരി ഒന്നിനും എണ്ണ കമ്പിനികള്‍ വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വിലകൂട്ടിയിരുന്നു. 19കിലോ വാണിജ്യ സിലിണ്ടറിന് 15 രൂപയുടെ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. അതേസമയം, ഗാര്‍ഹിക പാചകവാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. എല്ലാ മാസവും ഒന്നാം തീയതിയാണ് എണ്ണ കമ്പനികള്‍ പാചകവാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റം വരുത്തുന്നത്.
ഡിസംബര്‍ ഒന്നിനും വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വീല കൂട്ടിയിരുന്നു. സിലിണ്ടര്‍ ഒന്നിന് 21 രൂപയാണ് ഡിസംബറില്‍ കൂടിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് വില വര്‍ധിച്ചിരിക്കുന്നത്.
Read more :
- മുഖ്യമന്ത്രിയും മന്ത്രിയും നേരിട്ട വിവേചനവും ജാതിയില്ലെന്ന അന്ധവിശ്വാസവും; വിവേചനരഹിത ദിനത്തിലെ ചില ഓർമ്മപ്പെടുത്തലുകൾ
- സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്; 12 ജില്ലകളിൽ യെല്ലോ അലർട്ട്
- റഷ്യയിലേക്ക് കടന്നുകയറാൻ ശ്രമിക്കുന്നവർ ഗുരുതര പ്രത്യാഘാതം ഓർക്കണം; വ്‌ളാഡിമിർ പുടിൻ
- അലക്സി നവൽനിയുടെ സംസ്കാരം ഇന്ന് മോസ്കോയിൽ നടക്കും
- റിയാസ് മൗലവി വധക്കേസിൽ വിധി പറയുന്നത് മാർച്ച് ഏഴിലേക്ക് മാറ്റി
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ