അടിമാലി: പൂപ്പാറ പന്നിയാർ പുഴയിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന് ഹൈകോടതി. ആറാഴ്ചക്കുള്ളിൽ ഒഴിപ്പിക്കാനാണ് ഉത്തരവ്. പൂപ്പാറ-പന്നിയാർ പുഴ കൈയേറി പുത്തൻപുരക്കൽ ബിജു കുമാരൻ, താഷ്കന്‍റ് നാഗയ്യ എന്നിവർ കെട്ടിടം നിർമിക്കുന്നത് ചൂണ്ടിക്കാട്ടി ബി.ജെ.പി ഉടുമ്പൻചോല മണ്ഡലം കമ്മിറ്റി 2022 ഡിസംബറിൽ ഹൈകോടതിയെ സമീപിച്ചതിനെത്തുടർന്ന് അനധികൃത നിർമാണം പരിശോധിച്ച് നടപടിയെടുക്കാൻ റവന്യൂ വകുപ്പിനെ ചുമതലപ്പെടുത്തിയിരുന്നു.
Read also: മലങ്കര-മീനച്ചിൽ ജലസേചന പദ്ധതി; വാപ്കോസ് സാധ്യതപഠനം ആരംഭിച്ചു
ആറാഴ്‌ചക്കുള്ളില്‍ പൂപ്പാറ-പന്നിയാർ പുഴയിലെ 56 കൈയേറ്റങ്ങളും ഒഴിപ്പിക്കണമെന്ന് റവന്യൂ വകുപ്പിന് ഹൈകോടതി നിർദേശം നൽകുകയായിരുന്നു. ഈ മാസം 17നാണ് കോടതി വിധി പ്രഖ്യാപിച്ചത്. എന്ത് വിലകൊടുത്തും കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്നാണ് വിധിയിലുള്ളത്. ഇതിനെതിരെ കോടതിയെ സമീപിക്കാനാണ് പൂപ്പാറ ആക്ഷൻ കൗൺസിലിന്‍റെ തീരുമാനം.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ