തിരുവനന്തപുരം:കണ്ണൂരിൽ മത്സരിക്കാൻ കെ സുധാകരന് നിർദ്ദേശം നൽകി കോൺഗ്രസ് ദേശീയ നേതൃത്വം.സ്‌ക്രീനിംഗ് കമ്മിറ്റിയുടെ രണ്ടാമത്തെ യോഗത്തിലാണ് തീരുമാനം ഉണ്ടായത്.സ്ഥാനാർഥി നിർണയത്തെപ്പറ്റി തനിക്ക് ഒരു നിർദ്ദേശവും കിട്ടിയിട്ടില്ലെന്ന്ന് സുധാകരൻ.ജില്ലാ, സംസ്ഥാന നേതൃത്വവും സുധാകരൻ മത്സരിക്കണമെന്ന നിലപാടിലായിരുന്നു.
കെപിസിസി അധ്യക്ഷ പദവിയും എംപി സ്ഥാനവും ഒരുമിച്ച് കൊണ്ട് പോകുന്നതിലെ ബുദ്ധിമുട്ട് അദ്ദേഹം നേതൃത്വത്തെ അറിയിച്ചിരുന്നു. മത്സര രരംഗത്തു നിന്ന് തന്നെ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാൽ സിപിഎം എംവി ജയരാജനെന്ന ശക്തനായ സ്ഥാനർത്ഥിയെ തീരുമാനിച്ച സാഹഹചര്യത്തിലാണ് അതിനെ നേരിടാൻ സുധാകരൻ തന്നെ വേണമെന്ന നിലപാടിലേക്ക് നേതൃത്വം എത്തിയത്.
പല നേതാക്കളുടെ പേരുകൾ സുധാകരനു പകരമായി ഉയർന്നു വന്നെങ്കിലും അവർക്കെതിരെയെല്ലാം പാർട്ടിക്കുള്ളിൽ വിമർശനമുണ്ടായി. സുധാകരനു രാജ്യസഭ സീറ്റ് നൽകാമെന്ന തരത്തിലും ചർച്ചകളുണ്ടായിരുന്നു. മുസ്‍ലിം ലീഗുമായുള്ള അനുനയ ചർച്ചയിൽ അവർക്കു രാജ്യസഭാ സീറ്റ് നൽകാമെന്നാണു കോൺഗ്രസ് അറിയിച്ചത്. ഇതോടെയാണു സുധാകരൻ ലോക്സഭയിലേക്കു മത്സരിക്കട്ടെ എന്നു കോൺഗ്രസ് ദേശീയ നേതൃത്വം തീരുമാനമെടുത്തത്.
Read more ….
- 53 വര്‍ഷം മുൻപ് മുസ്ലിം ലീഗുമായി സഖ്യമുണ്ടാക്കിയത് തന്റെ അച്ഛനാണ്, എൽഡിഎഫ് കൺവീനർ മുസ്ലിം ലീഗിനായി കണ്ണീരൊഴുക്കേണ്ട, എന്ത് വിട്ടുവീഴ്ചക്കും തയ്യാര്‍
- അക്ബർ, സീത വിവാദം: സിംഹത്തിന് പേര് നല്‍കിയതിന് ഐഎഫ്എസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു
- ഗ്യാൻവാപിയിലെ ഹിന്ദുമതാരാധന; അലഹാബാദ് ഹൈക്കോടതി വിധി ഇന്ന്
- യു.എസിൽ ഗൂഗ്ൾപേ സേവനം അവസാനിപ്പിക്കുന്നു
- ഹമാസുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സൈനികർ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേൽ