×

കൊച്ചിയിൽ പൊലീസിൻ്റെ മിന്നൽ പരിശോധന: 'ഓപ്പറേഷൻ ജാഗ്രത'യിലൂടെ പിടിയിലായത് 114 കുറ്റവാളികൾ

google news
Sb
കൊച്ചി : 'ഓപ്പറേഷൻ ജാഗ്രത' പരിശോധനയില്‍ 24 മണിക്കൂറിനിടെ 114 പേരെ പിടികൂടി കൊച്ചി പൊലീസ്. ഏറെ നാളായി പിടികിട്ടാതിരുന്ന പ്രതികളെയടക്കം വിവിധ കേസുകളിലെ 114 പേരെയാണ് 'ഓപ്പറേഷൻ ജാഗ്രത'യിലൂടെ പിടികൂടിയതെന്ന് കൊച്ചി പൊലീസ് കമ്മീഷണർ എ അക്ബർ വ്യക്തമാക്കി.24 മണിക്കൂറിനുള്ളില്‍ നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇവരെ വലയിലാക്കിയത്. വധശ്രമം, പോക്സോ അടക്കമുള്ള ക്രിമിനല്‍ കേസുകളിലെ പ്രതികളടക്കമുള്ളവരാണ് പിടിയിലായതെന്ന് കൊച്ചി പൊലീസ് കമ്മീഷണർ എ അക്ബർ വ്യക്തമാക്കി. 194 സ്ഥലങ്ങളിലാണ് 'ഓപ്പറേഷൻ ജാഗ്രത'തയുടെ ഭാഗമായി കൊച്ചി പൊലീസ് പരിശോധന നടത്തിയത്.
chungath
കഴിഞ്ഞ വർഷം 1359 ലഹരി കേസുകളാണ് കൊച്ചിയില്‍ റിപ്പോ‍ർട്ട് ചെയ്തതതെന്നും മുൻവർഷത്തേക്കാള്‍ കൂടുതല്‍ കേസുകള്‍ ഇക്കുറി ഉണ്ടായെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വിവരിച്ചു. ലഹരി കേസുകളില്‍ കൂടുതലും എം ഡി എം എ കേസുകളാണ്. അതിനാല്‍ തന്നെ ഇത്തരം കേസുകള്‍ക്ക് പൂട്ടിടാനായി കൊച്ചിയില്‍ വാഹന പരിശോധന ശക്തമാക്കുമെന്നും കൊച്ചി പൊലീസ് കമ്മീഷണർ എ അക്ബർ വ്യക്തമാക്കി. അതേസമയം കളമശേരി സ്ഫോടന കേസിലെ കുറ്റപത്രം സമയബന്ധിതമായി സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 
അന്വേഷണം വാർത്തകൾ വാട്ട്സപ്പിലൂടെ ലഭിക്കാൻ  ക്ലിക്ക് ചെയ്യൂ