തിരുവനന്തപുരം :പ്രോ ചാൻസലറായ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിന് കേരള സർവകലാശാല സെനറ്റ് യോഗത്തിൽ പങ്കെടുക്കാൻ അധികാരമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.തന്നോട് കുറച്ചുപോലും മര്യാദ കാണിച്ചില്ലെന്നും പരുപാടിയിൽ പങ്കെടുക്കാതിരിക്കണമായിരുന്നെന്നും ഗവർണർ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.ഇതുസംബന്ധിച്ച ഹൈക്കോടതി വിധിയുണ്ട്.
തനിക്കെതിരെ പ്രതിഷേധിക്കുന്നത് എസ്എഫ്ഐ–പോപുലർ ഫ്രണ്ട് കൂട്ടുകെട്ടാണ്. നിരോധിത സംഘടനയെ ഉപയോഗിച്ചാണ് തനിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്നതെന്നും ഗവർണർ പറഞ്ഞു. ഗവർണർക്കെതിരെ എസ്എഫ്ഐ പ്രവർത്തകർ എകെജി സെന്ററിനു മുന്നിൽ കരിങ്കൊടി കാട്ടി.
കേരള സർവകലാശാല സെനറ്റ് യോഗത്തിൽ വൈസ് ചാൻസലറെ അടുത്തിരുത്തി പ്രോ ചാൻസലറായ ഉന്നത വിദ്യാഭ്യാസമന്ത്രി അധ്യക്ഷത വഹിക്കുകയും, ഗവർണറുടെ നിർദേശം തള്ളി പ്രമേയം പാസാക്കുകയും ചെയ്തിരുന്നു.
സ്ഥിരം വിസിയെ തിരഞ്ഞെടുക്കാൻ സേർച്ച് കമ്മിറ്റിയിലേക്ക് സർവകലാശാല പ്രതിനിധിയെ നിയോഗിക്കണമെന്ന ഗവർണറുടെ നിർദേശമാണ് പ്രമേയത്തിലൂടെ തള്ളിയത്. ചരിത്രത്തിലാദ്യമായിട്ടായിരുന്നു ഇത്തരമൊരു സംഭവം. ഗവർണറുടെ നിർദേശം അനുസരിച്ചാണ് വിസി യോഗം വിളിച്ചത്. വിസി എത്തുന്നതിനു മുൻപേ മന്ത്രി സെനറ്റ് ചേംബറിലെത്തി.
Read more ….
- ദക്ഷിണേന്ത്യയിലെ പ്രാദേശിക വിൽപ്പനക്കാരുടെ പ്രചോദനാത്മക വിജയഗാഥ ആഘോഷിച്ച് ഫ്ലിപ്പ്കാർട്ട്
- ജനതാ ഗാരേജിന് ശേഷം കൊരട്ടല ശിവയും ജൂനിയർ എൻടിആറും ഒന്നിക്കുന്ന ചിത്രം: ‘ദേവര’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു| Devara: Part 1 Release Date
- തെലങ്കാനയിൽ ക്രിസ്ത്യന്‍ പള്ളിക്കുനേരെ ബജ്റംഗ് ദൾ ആക്രമണം, ഇരുന്നൂറോളംപേര്‍ ജയ് ശ്രീറാം വിളികളുമായി പള്ളി അടിച്ചു തകർത്തു, 20 പേർക്ക് പരിക്ക്
- പരാതി സ്വീകരിക്കാതെ യുവാവിനെ ആക്ഷേപിച്ചിറക്കിവിട്ട് പോലീസ്
- വിവാഹേതരബന്ധ സംശയം :ഭാര്യയുടെ തലയറുത്ത് യുവാവ്
കസേരയില്ലാത്തതിനാൽ വിസി റജിസ്ട്രാറുടെ കസേരയിൽ ഇരുന്നു. താൻ യോഗത്തിന്റെ അധ്യക്ഷത വഹിക്കുകയാണെന്ന് മന്ത്രി അറിയിച്ചപ്പോൾ നിയമപ്രകാരം അതിനു സാധിക്കില്ലെന്ന് വിസി പറഞ്ഞു. ചാൻസലറുടെ അഭാവത്തിൽ പ്രോ ചാൻസലർക്ക് അധികാരമുണ്ടെന്ന് വ്യക്തമാക്കിയ മന്ത്രി പ്രമേയം അവതരിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുകയായിരുന്നു.