കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുണ്ടാകും. കോര്‍ കമ്മിറ്റിയും സംസ്ഥാന ഭാരവാഹി യോഗവും അംഗീകരിച്ച മൂന്ന് പേരുകള്‍ ദേശീയ നേതൃത്വത്തിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്.
ബിജെപി കോട്ടയം ജില്ല പ്രസിഡന്റ് ജി ലിജിന്‍ ലാല്‍, അയര്‍ക്കുന്നം മണ്ഡലം പ്രസിഡന്റ് മഞ്ജു പ്രദീപ്, മേഖല പ്രസിഡന്റ് എന്‍ ഹരി, സംസ്ഥാന വക്താവും ജില്ലയുടെ സഹപ്രഭാരിയുമായ ടി പി സിന്ധു മോള് എന്നിവരാണ് സാധ്യത പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പ്രാദേശിക നേതാക്കള്‍ മത്സരിച്ചാല്‍ മതിയെന്നാണ് കോര്‍കമ്മിറ്റി തീരുമാനം.
Also read : വള്ളംകളി കാണാൻ വന്ന യുവാവ് പുന്നമടക്കായലിൽ വീണു മരിച്ചു
ബിജെപിയുടെ സി ക്ലാസ്സ് മണ്ഡലമായ പുതുപ്പള്ളിയില്‍ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ വോട്ട് ഉയര്‍ത്താനാകുമെന്ന് തൃശ്ശൂരില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗം വിലയിരുത്തി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം