×

70 ലക്ഷം രൂപ നിക്ഷേപിച്ചിട്ടുണ്ട്; ദയാവധത്തിന് സര്‍ക്കാരിനും ഹൈക്കോടതിയിലും അപേക്ഷ നല്‍കി കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകന്‍

google news
karuvannoor

കൊച്ചി:  ദയാവധത്തിന് സര്‍ക്കാരിനും ഹൈക്കോടതിയിലും അപേക്ഷ നല്‍കി കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകന്‍. മാപ്രാണം സ്വദേശം ജോഷിയാണ് ദയാവധത്തിന് അനുമതി തേടി ഹൈക്കോടതി ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കും അപേക്ഷ നല്‍കിയത്. ജനുവരി 30ന് ജീവിതം അവസാനിപ്പിക്കാന്‍ അനുമതി നല്‍കണമെന്നാണ് അപേക്ഷയില്‍ പറയുന്നത്.

chungath kundara  

70 ലക്ഷം രൂപയാണ് ജോഷിയുടെ കണക്ക് പ്രകാരം കരുവന്നൂര്‍ ബാങ്കില്‍ നിന്ന് ലഭിക്കാനുള്ളത്. എന്നാല്‍ പണം മടക്കി നല്‍കാത്തതോടെ ജീവിതം തന്നെ വഴിമുട്ടിയ അവസ്ഥയിലാണെന്ന് ജോഷി പറയുന്നു. പണം മടക്കി നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ ദയാവധത്തിന് അനുവദിക്കണമെന്നാണ് ജോഷിയുടെ ആവശ്യം.

read also....അയോധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങ്; ഉച്ചവരെ അവധി പ്രഖ്യാപിച്ച് റിസർവ് ബാങ്ക്

20 കൊല്ലത്തിനിടെ 2 തവണ ട്യൂമര്‍ ഉള്‍പ്പടെ 21 ശസ്ത്രക്രിയകള്‍ നടത്തിയതായും കരുവന്നൂര്‍ ബാങ്കിലാണു കുടുംബത്തിന്റെ മുഴുവന്‍ സമ്പാദ്യവും നിക്ഷേപിച്ചതെന്നും കുടുംബച്ചെലവും മക്കളുടെ വിദ്യഭ്യാസവും ചികിത്സയും പ്രതിസന്ധിയിലാണെന്നും ജോഷി അപേക്ഷയില്‍ പറയുന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു