കോഴിക്കോട്: പൂക്കോട് വെറ്ററിനറി കോളേജില്‍ എസ്.എഫ്.ഐക്ക് ‘കോടതിമുറി’ ഉണ്ടെന്ന വെളിപ്പെടുത്തലുമായി മുന്‍ പി.ടി.എ. പ്രസിഡന്റ് കുഞ്ഞാമു. തന്റെ മകനെ ഭീഷണിപ്പെടുത്തി എസ്.എഫ്.ഐ. അംഗത്വം എടുപ്പിച്ചു.
ഹോസ്റ്റല്‍ മുറിയില്‍ മകന്റെ ചോര കൊണ്ട് ‘എസ്.എഫ്.ഐ. സിന്ദാബാദ്’ എന്ന് എഴുതിപ്പിച്ചു. മകന്റെ പഠനം മുടങ്ങുമെന്ന് കരുതിയാണ് അന്ന് പ്രതികരിക്കാതിരുന്നത് എന്നും കുഞ്ഞാമു മാതൃഭൂമി ഡോട്ട്‌കോമിനോടു പറഞ്ഞു.
ആ കോളേജില്‍ നടക്കുന്ന എല്ലാ ക്രൂരതകളും താന്‍ നേരിട്ട് അനുഭവിച്ചതാണെന്നും കുഞ്ഞാമു പറയുന്നു. എസ്.എഫ്.ഐയില്‍ മെമ്പര്‍ഷിപ്പ് എടുത്തില്ലെങ്കില്‍ റാഗ് ചെയ്യുമെന്നാണ് മകനോട് പറഞ്ഞത്. തുടര്‍ന്നാണ് മകന് മെമ്പര്‍ഷിപ്പ് എടുക്കേണ്ടി വന്നത്.
Read More :
- ‘എസ്.എഫ്.ഐ സ്ഥാനാർഥിയാകില്ലെന്ന് പറഞ്ഞു, അതിൻ്റെ പേരിൽ താൻ നോട്ടപ്പുള്ളിയായി’ : കൊയിലാണ്ടി കോളജിലെ എസ്. എഫ്.ഐ മർദ്ദനമേറ്റ അമൽ
- “താൻ സാക്ഷിയോ പ്രതിയോ?”; ഇഡിയെ വീണ്ടും അവഗണിക്കാൻ അരവിന്ദ് കെജ്രിവാൾ
- രണ്ടും കൽപിച്ച് ഗവർണർ;പൂക്കോട് വെറ്ററിനറി സർവകലാശാലയിലേക്ക് ആരിഫ് മുഹമ്മദ് ഖാൻ
- നാഗ്പൂരിൽ സൈക്കിൾ പോളോ താരത്തിന്‍റെ മരണം: പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തതയില്ല
- നാടോടി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതി പിടിയിൽ
കോളേജിനകത്ത് പ്രത്യേകമായ ‘കോടതിമുറി’ ഉണ്ട്. എസ്.എഫ്.ഐയുടെ മറ്റൊരു മുറിയുണ്ട്. മറ്റൊരു വിദ്യാര്‍ത്ഥി സംഘടനയും അവിടെ പ്രവര്‍ത്തിക്കാന്‍ പാടില്ല എന്നാണ് എസ്.എഫ്.ഐയുടെ തീരുമാനം. ഇതിന്റെയൊക്കെ ബലിയാടാണ് സിദ്ധാര്‍ത്ഥന്‍ എന്നും കുഞ്ഞാമു പ്രതികരിച്ചു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ