×

ഹി​ന്ദു​ത്വ വം​ശീ​യ​ത​ക്കെ​തി​രെ സോ​ളി​ഡാ​രി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന യു​വ​ജ​ന റാ​ലി 11ന്

google news
ndgc

തൃ​ശൂ​ർ: ഹി​ന്ദു​ത്വ വം​ശീ​യ​ത​ക്കെ​തി​രെ സോ​ളി​ഡാ​രി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന യു​വ​ജ​ന റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും ഞാ​യ​റാ​ഴ്ച ചാ​വ​ക്കാ​ട്ട് ന​ട​ക്കും. ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി ഗ്യാ​ൻ​വാ​പി മ​സ്ജി​ദ് സം​ര​ക്ഷ​ണ പോ​രാ​ട്ട​ത്തി​ലെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യ ആ​ബി​ദ് ശൈ​ഖ് വാ​രാ​ണ​സി പ​​ങ്കെ​ടു​ക്കും. രാ​ജ്യ​ത്ത് ഭ​ര​ണ​കൂ​ട​ത്തി​ന്റെ പി​ന്തു​ണ​യോ​ടെ മു​സ്‍ലിം പ​ള്ളി​ക​ൾ ഒ​ന്നൊ​ന്നാ​യി കൈ​യേ​റാ​ൻ സം​ഘ്പ​രി​വാ​ർ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് സോ​ളി​ഡാ​രി​റ്റി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി തൗ​ഫീ​ഖ് മ​മ്പാ​ട് വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

    വൈ​കീ​ട്ട് നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന റാ​ലി​ക്ക് ശേ​ഷം ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ സോ​ളി​ഡാ​രി​റ്റി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് സി.​ടി. സു​ഹൈ​ബ്, വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് കെ.​എ. ശ​ഫീ​ഖ്, ഡോ. ​വൈ.​ടി. വി​ന​യ​രാ​ജ്, ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ശി​ഹാ​ബ് പൂ​ക്കോ​ട്ടൂ​ർ, ചേ​ര​മാ​ൻ ജു​മാ​മ​സ്ജി​ദ് ഇ​മാം ഡോ. ​മു​ഹ​മ്മ​ദ് സ​ലിം ന​ദ്‍വി, പ്ര​ഭാ​ഷ​ക​നാ​യ ഡോ. ​ടി.​എ​സ്. ശ്യാം​കു​മാ​ർ, ന​ടി പി.​എം. ലാ​ലി, ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി വ​നി​ത വി​ഭാ​ഗം സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് പി.​ടി.​പി. സാ​ജി​ത, ജി.​ഐ.​ഒ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് അ​ഡ്വ. ത​മ​ന്ന സു​ൽ​ത്താ​ന, എ​സ്.​ഐ.​ഒ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ടി.​കെ. മു​ഹ​മ്മ​ദ് സ​ഈ​ദ്, തൗ​ഫീ​ഖ് മ​മ്പാ​ട് എ​ന്നി​വ​ർ പ​​ങ്കെ​ടു​ക്കും.

     വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​നീ​സ് ആ​ദം, ഷ​ക്കീ​ർ പി. ​ജ​മാ​ൽ, ആ​ർ.​എം. സു​ലൈ​മാ​ൻ, അ​ൻ​സാ​ർ മ​ഞ്ഞി​യി​ൽ, സി​റാ​ജു​ദ്ദീ​ൻ ബാ​വ എ​ന്നി​വ​രും പ​​ങ്കെ​ടു​ത്തു.

Read also: അഡ്വ. ആ​ളൂ​രി​ന്റെ മു​ൻ​കൂ​ർ​ ​ജാ​​മ്യാ​​പേ​​ക്ഷ നി​​ല​​നി​​ൽ​​ക്കി​​ല്ല; ഹൈകോടതി

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Tags