കൊച്ചി: ചെറായി ബീച്ചിൽ യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം. കോട്ടയം നെടുംകുന്നം സ്വദേശി പ്രശാന്തിനെയാണ് വടക്കൻ പറവൂർ അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചിരിക്കുന്നത്. 2017 ആഗസ്റ്റ് 11 ന് ചെറായി ബീച്ചിൽ വെച്ച് എറണാകുളം വരാപ്പുഴ സ്വദേശി ശീതളിനെ കുത്തി കൊലപ്പെടുത്തിയ കേസിലാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. വിവാഹബന്ധം വേർപ്പെടുത്തി നിൽക്കുകയായിരുന്ന ശീതൾ പ്രശാന്തുമായി അടുപ്പത്തിലായിരുന്നു.
Read More;മത്സ്യമാര്‍ക്കറ്റില്‍ മിന്നല്‍ പരിശോധന;115 കിലോ ചീഞ്ഞ മത്സ്യം പിടികൂടി
ശീതളിന് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്നായിരുന്നു കൊലപാതകം. സംഭവ ദിവസം ബീച്ചിലെത്തിയ ഇരുവരും തമ്മിൽ വാക്കുതർക്കത്തിലേർപ്പെട്ടു. തുടർന്ന് പ്രശാന്ത് കത്തി ഉപയോഗിച്ച് ശീതളിനെ ആക്രമിക്കുകയായിരുന്നു. ശീതളിന് പത്തിലേറെ കുത്തേറ്റു. ഓടി രക്ഷപ്പെട്ട ശീതൾ സമീപത്തെ റിസോർട്ടിൽ എത്തി കുഴഞ്ഞു വീഴുകയായിരുന്നു. റിസോർട്ട് ജീവനക്കാർ ശീതളിനെ പറവൂരിലെ ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ജീവപര്യന്തം ശിക്ഷയെക്കൂടാതെ മൂന്ന് ലക്ഷം രൂപ പിഴ അടക്കണമെന്നും കോടതി വിധിച്ചു. ഇതിൽ രണ്ട് ലക്ഷം രൂപ ശീതളിന്റെ മകന് നൽകാനാണ് ഉത്തരവ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം