കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ഉറ്റുനോക്കേണ്ടത് ജനങ്ങളുടെ ജീവിത സാഹചര്യങ്ങളും വികസനവുമെന്ന് സിപിഐഎം സ്ഥാനാര്‍ഥി ജെയ്ക് സി.തോമസ്. ഉമ്മന്‍ ചാണ്ടി 2016ൽ പുതുപ്പള്ളിയിൽ 33000ത്തില്‍ പരം വോട്ടുകളുടെ ഭൂരിപക്ഷം നേടിയിട്ടും ഇടതുപക്ഷം തളരാതെ മുന്നോട്ടുപോയി. അതുകൊണ്ടാണ് തങ്ങൾക്ക് 2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടാനായതെന്ന് ജെയ്ക് പ്രതികരിച്ചു.
പുതുപ്പള്ളി നിയോജക മണ്ഡലത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് എട്ടില്‍ ആറ് പഞ്ചായത്തുകളുടെയും ഭരണം എല്‍ഡിഎഫ് നേടുന്നത്. അതിനു മുമ്പ് പലപ്പോഴും കെട്ടിവച്ച കാശ് പോലും നഷ്ടപ്പെട്ട മണ്ഡലത്തിലെ മൂന്ന് ബ്ലോക്ക് പഞ്ചായത്തുകളുടെയും ഭരണം ഇന്ന് എൽഡിഎഫിന്റെ കീഴിലാണ്.കൂടുതല്‍ അവകാശ വാദത്തിനു താല്പര്യപെടുന്നില്ലെന്നും കണക്കുകള്‍ കഥ പറയട്ടെ എന്നും ജെയ്ക് പറയുകയുണ്ടായി.
Also read :ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചില്‍; കാറിനു മുകളിലേക്കു പാറക്കല്ല് വീണ് ആറു വയസ്സുകാരന് മരിച്ചു
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം